കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ശാസ്ത്രയാന്‍: പൊതുജനങ്ങളെ സ്വാഗതം ചെയ്യാൻ സര്‍വകലാശാല

HIGHLIGHTS : Calicut University News; Shastrayan: University to welcome the public

careertech

ശാസ്ത്രയാന്‍: പൊതുജനങ്ങളെ സ്വാഗതം ചെയ്യാൻ സര്‍വകലാശാല

‘സര്‍വകലാശാലാ സമൂഹം ജനങ്ങളിലേക്ക്’ എന്ന മുദ്രാവാക്യവുമായി കാലിക്കറ്റ് സര്‍വകലാശാല ശാസ്ത്രയാന്‍ ഓപ്പൺ ഹൗസ് പ്രദർശനം ജനുവരി 16, 17, 18 തീയതികളില്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാലാ കാമ്പസിൽ രാവിലെ ഒൻപത് മുതൽ അഞ്ചു വരെ യാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഗവേഷണ പദ്ധതികളും നേട്ടങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ വിവരിക്കുന്നതാണ് പരിപാടി. കാലിക്കറ്റിലേതിന് പുറമെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. വിദ്യാര്‍ഥികളുടെ അക്കാദമിക വീക്ഷണത്തിലും ബൗദ്ധിക നിലവാരത്തിലും മേന്മയുണ്ടാക്കുന്നതാകും പ്രദര്‍ശനാനുഭവം. പരിപാടിയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ശാസ്ത്രയാന്‍ കൺവീനർ ഡോ. സി.സി. ഹരിലാൽ സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷൻ, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.

sameeksha-malabarinews

റീൽസ് നിർമാണ മത്സരം

കാലിക്കറ്റ് സര്‍വകലാശാല ശാസ്ത്രയാന്‍ ഓപ്പൺ ഹൗസ് പ്രദർശത്തിന്റെ ഭാഗമായി റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ 45 മുതൽ 60 വരെ സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് തയ്യാറാക്കേണ്ടത്. വീഡിയോകൾ സാമൂഹിക മാധ്യമ പേജുകളിൽ #Shastharayan2024, #univesityofcalicutofficial എന്നീ ഹാഷ് ടാഗുകളിൽ പോസ്റ്റ് ചെയ്യണം. വീഡിയോ ലിങ്ക് pro@uoc.ac.in എന്ന ഇ – മെയിലിൽ അയക്കണം.  മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000/-, 3000/-, 2000/- രൂപ ക്യാഷ് അവാർഡ് ലഭിക്കും.

പ്രൊഫ. എൻ.വി.പി. ഉണിത്തിരി എന്റോവ്മെന്റ് സമ്മേളനം

17-ാമത് പ്രൊഫ എൻ.വി.പി. ഉണിത്തിരി എന്റോവ്മെന്റ് : ഓൾ കേരള ഓറിയന്റൽ കോൺഫറൻസ് കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠനവകുപ്പിൽ നടന്നു. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ തെരഞ്ഞെടുത്ത മികച്ച ഗവേഷകർക്ക് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതകുമാരി പുരസ്കാരങ്ങൾ വിതരണം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുൾ മജീദ് അധ്യക്ഷനായി. ഡോ. എൻ.എ. ഷിഹാബ്, ഡോ. രഞ്ജിത്ത് രാജൻ, ഡോ. ഒ.കെ ഗായത്രി. എന്നിവർ സംസാരിച്ചു. എസ്. ശ്രുതി (ക്ലാസിക്കൽ ലിറ്ററേച്ചർ), കെ.ടി. പ്രവീൺ, കെ.വി. നീരജ് (വേദിക് ലിറ്ററേച്ചർ), സി. ഫത്തിമത് റസൽ (കൾച്ചറൽ സ്റ്റഡീസ്), ഒ.പി. വൈഷ്ണവ് (ഫിലോസഫി), സി.വി. ഹണിമ (സയിന്റിഫിക് ലിറ്ററേച്ചർ), വി. ഫാത്തിമ കൗസർ (തിയറ്റർ സ്റ്റഡീസ്), ശ്വേതൾ രാമചന്ദ്രൻ (വുമൺ സ്റ്റഡീസ്), എ. വിജയകുമാർ (ഗ്രാമർ ആന്റ് ലിംഗ്വിസ്റ്റിക്സ്) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

ഡോ. ബി.ആർ. അംബേദ്‌കർ ചെയറിൽ പ്രബന്ധ രചനാ മത്സരവും ക്വിസ് മത്സരവും

കാലിക്കറ്റ് സർവകലാശാലാ ഡോ. ഭീംറാവു അംബേദ്‌കർ ചെയറും പൊളിറ്റിക്കൽ സയൻസ് പഠനവവകുപ്പും ചേർന്ന് പ്രബന്ധ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കു ന്നു. പൊതുജനങ്ങൾക്കായാണ് ‘ബി.ആർ. അംബേദ്‌കറും ആധുനിക ഇന്ത്യയും’ എന്ന വിഷയത്തിൽ മലയാളത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധത്തിന് 3000/- രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. മലയാളത്തിൽ ടൈപ്പ് ചെയ്ത് പതിനഞ്ചു പുറത്തിൽ കവിയാത്ത പ്രബന്ധങ്ങൾ ജനുവരി 20 – ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി polhod@uoc.ac.in എന്ന ഇ – മെയിലിലോ വകുപ്പ് മേധാവി, പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ, മലപ്പുറം 673 635 എന്ന വിലാസത്തിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9319220336. സർവകലാശാലാ ക്യാമ്പസിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമായി ‘ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തിൽ ജനുവരി 24 – നാണ് ക്വിസ് മത്സരം. പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ രാവിലെ 11 മണിക്ക് നടക്കുന്ന മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000/-, 2000/-, 1000/- രൂപ ക്യാഷ് അവാർഡ് ലഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 22 – ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9961505043.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ലാറ്ററൽ എൻട്രി വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ( 2019 സ്‌കീം ) ബി.ടെക്. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി എട്ട് വരെയും 190/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!