കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ‘ശാസ്ത്രയാന്‍’: രണ്ട് ദിവസംകൊണ്ടെത്തിയത് പതിനായിരത്തോളം പേർ

‘ശാസ്ത്രയാന്‍’: രണ്ട് ദിവസംകൊണ്ടെത്തിയത് പതിനായിരത്തോളം പേർ

കാലിക്കറ്റ് സർവകലാശാലയുടെ സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അ വതരിപ്പിക്കുന്ന ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിന് രണ്ട് ദിവസംകൊണ്ട് എത്തിയത് പതിനായിരത്തോളം പേർ. സ്‌കൂളുകൾ കോളേജുകൾ തുടങ്ങി 75-ഓളം വിദ്യാഭാസ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് പ്രദർശനം കാണാനെത്തി. ശാസ്ത്രയാൻ ശനിയാഴ്ച സമാപിക്കും. സര്‍വകലാശാലാ പഠനവകുപ്പുകള്‍, കാന്റീന്‍ പരിസരം, ലൈബ്രറി പരിസരം, പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം പ്രദര്‍ശന സ്റ്റാളുകളുണ്ട്. തുഞ്ചൻ താളി യോല ഗ്രന്ഥപ്പുര, ഇ.എം.എസ്. സെമിനാർ കോംപ്ലസ്, ഇ.എം.എം.ആർ.സി. എന്നിവിടങ്ങളിലും വിവിധ പരിപാടികൾ നടക്കുന്നുണ്ട്. സി.എച്ച്.എം.കെ. ലൈബ്രറിയിൽ നടക്കുന്ന പ്രദർശനത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് റിപ്പോർട്ട്, ഹോർത്തൂസ് മലബാറിൻ്റെ ആദ്യകാല പതിപ്പ്, ഇന്ത്യൻ ഭരണഘടന, ഡിജിറ്റൽ ടോക്കിംഗ് ബുക്സ്, കാഴ്ച പരിമിതർക്ക് കേട്ട് പഠിക്കാനും വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യാനുമുള്ള സംവിധാനം, തത്സമയ ക്വിസ് എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. റേഡിയോ സിയുവിന്റെ ആഭിമുഖ്യത്തിൽ കാന്റീൻ പരിസരത്തെ തുറന്ന വേദിയിൽ കുട്ടികൾക്കും മുതിർന്നവർക്കും കലാ പരിപാടികൾ അവതരിപ്പിക്കാനും അവസരമുണ്ട്.

തോക്കുകള്‍ കഥ പറഞ്ഞു; കേള്‍ക്കാന്‍ കുട്ടികളുടെ തിരക്ക്

എണ്ണൂറ് മീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന സ്‌നൈപ്പര്‍ റൈഫിള്‍, വിവിധ തരം ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, അവയുടെ വെടിയുണ്ടകള്‍….. കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ ആയുധപ്രദർശനം കാണാനും അവയുടെ വിശേഷങ്ങളറിയാനും കുട്ടികളുടെ തിരക്കായിരുന്നു. ഫോറന്‍സിക് സയന്‍സ് വകുപ്പും കേരള പോലീസ് അക്കാദമിയും ചേര്‍ന്നാണ് വെള്ളിയാഴ്ച പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. 0.22 റൈഫിള്‍, 303 റൈഫിളുകള്‍, കാര്‍ബൈന്‍, പിസ്റ്റളുകള്‍, റിവോള്‍വര്‍, എസ്എല്‍ആര്‍, ഇന്‍സാസ്, ഇന്‍സാസ് എല്‍.എം.ജി., ഘാതക്, പമ്പ് ആക്ഷന്‍ ഗണ്‍, എല്‍എംജി (ബ്രെന്‍) എന്നിവ ഉള്‍പ്പെടെ കേരളത്തിലെ പോലീസ് സേന ഉപയോഗിക്കുന്ന വിവിധ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആയുധങ്ങളുടെ സാങ്കേതിക സവിശേഷതകളും ഫോറന്‍സിക് പരിശോധനയില്‍ അവയുടെ പ്രാധാന്യവും വിശദീകരിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് സയന്‍സസ് വകുപ്പ് മേധാവി ഡോ. ഡി. ഗായത്രി ദേവി, ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, എേന്നിവര്‍ സംസാരിച്ചു. പോലീസ് അക്കാദമിയിലെ ഇന്‍സ്‌പെക്ടര്‍ സുരേഷ് കല്‍മാടി, സബ് ഇന്‍സ്‌പെക്ടര്‍ നിക്‌സണ്‍ ജോസ്, ഫോറന്‍സിക് സയന്‍സ് കോഴ്‌സ് കോ – ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവ പ്രസാദ് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ പോലീസിന്റെ ഭാഗമായുള്ള ശ്വാനപ്പടയുടെ പ്രദര്‍ശനം കാന്റീന്‍ പരിസരത്തുള്ള സ്റ്റുഡന്റ് ട്രാപ്പില്‍ നടക്കും.

ഹ്യൂമൻ ലൈബ്രറി

ശാസ്ത്രയാൻ 2026-ന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറിയിൽ മുൻ ഫ്യൂബോളർ യു. ഷറഫലി മനുഷ്യ പുസ്തകമായി എത്തിയപ്പോൾ

പക്ഷി പ്രദർശനം

 ജന്തു ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നിന്ന്

 

ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ ജനുവരി 31-ന്

 

  • കേരളപോലീസ് അക്കാദമിയുമായി സഹകരിച്ച് ഫോറന്‍സിക് സയന്‍സ് പഠനവകു പ്പ് ഒരുക്കുന്ന ശ്വാനപ്രദര്‍ശനം – സ്റ്റുഡന്റസ് ട്രാപ് : രാവിലെ 10 മുതല്‍ 11.30 വരെ

  • ഫോക്‌ലോർ പഠനവകുപ്പ് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് – സ്റ്റുഡന്റസ് ട്രാപ് : രാത്രി 7 മണി

  • ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹ്യൂമന്‍ ലൈബ്രറി – സര്‍വകലാശാലാ പാര്‍ക്ക് : രാവിലെ 10 മുതല്‍

  • ഇ.എം.എം.ആർ.സി. സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം, ഹോളോഗ്രാ ഫിക്ക് പ്രദർശനം – ഇ.എം.എം.ആർ.സി. (ലൈബ്രറി പരിസരം): രാവിലെ 10 മുതൽ

  • സർവകലാശാലാ ജന്തു ശാസ്ത്ര വിഭാഗവും അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രവും സംയുക്തമായി സങ്കടിപ്പിക്കുന്ന ഫാൽകാണുകളുടെ ശബ്‌ദം കേൾപ്പിച്ചു കൊണ്ടുള്ള ക്വിസ്സ് പ്രോഗ്രാമും ഇരപിടിയൻ പക്ഷികളുടെ  ഫോട്ടോ പ്രദർശനവും – ആര്യഭട്ട ഹാളിന് സമീപം – രാവിലെ 10 മുതൽ

സിൻഡിക്കേറ്റ് യോഗം മാറ്റി

ജനുവരി 31-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടു എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ എം.ആർക്. അഡ്വാൻസ്ഡ് ആർകിടെക്ച്ചർ, സസ്‌റ്റൈനബിൽ ആർകിടെക്ച്ചർ, ലാൻഡ്‌സ്‌കേപ്പ് ആർകിടെക്ച്ചർ (2019 സ്‌കീം & സിലബസ് – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എം.എം.സി. (CCSS – UG – 2009 മു തൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ്, ബി.എസ് സി. കൗൺസിലിംഗ് സൈക്കോളജി (CUCBCSS – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.

പരീക്ഷാഅപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ നാല്, ആറ് സെമസ്റ്റർ ബി.ടെക്. (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 02 മുതൽ ലഭ്യമാകും.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 16-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2020 പ്രവേശനം) നവംബർ 2024, (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ നാലു വർഷ ബിരുദ പ്രോഗ്രാം (2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി – (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (സെ) – (2020 പ്രവേശനം) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top