HIGHLIGHTS : Calicut University News; Senate meeting
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗം ഡിസംബർ 18-ന് രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
ദേശീയതാരങ്ങളെ വളര്‍ത്താന്‍ പദ്ധതിയുമായി സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി
അടുത്ത വര്‍ഷം കൂടുതല്‍ ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയുമായി കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച നേട്ടത്തിന് പിന്നാലെയാണ് സ്‌പോര്‍ട്‌സ് സ്വിമ്മിങ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്കാദമിയിലെ ടി. ഹര്‍ഷ് വിവിധ ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടി ദേശീയ ചാമ്പ്യന്‍ ഷിപ്പിന് അര്‍ഹത നേടി. സംസ്ഥാന തലത്തില്‍ പങ്കെടുത്ത ഹന്ന മറിയം ബേബി, അമേയ കെ. പ്രദീപ്, അനുഷ് പ്രഭ്, കെ.പി. ലക്ഷ്മി, സി. സ്വാതി കൃഷ്ണ, എന്‍. അനുഷ്‌ക, എന്‍.പി. ആരാധ്യ എന്നിവര്‍ ആദ്യ എട്ടില്‍ ഇടം നേടി. അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ കോച്ച് ജെ.സി മധുകുമാറിന്റെ നേതൃത്വത്തില്‍ ഷെനിന്‍, സൂര്യ, ബിജു എന്നിവരാണ് പരിശീലനം നല്‍കുന്നത്. കായികപഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ ആരംഭിച്ച അക്കാദമികളിലൊന്നാണിത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടിയ മലപ്പുറം ജില്ലയുടെ മുന്നേറ്റത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയങ്ങളും ആധുനിക സൗകര്യങ്ങളും വലിയ പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്. 2022-ല്‍ സര്‍വകലാശാല സമ്മര്‍ കോച്ചിങ്ങ് ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുത്ത 10 കുട്ടികള്‍ക്ക് ഒരു വര്‍ഷം സൗജന്യ പരിശീലനം നല്‍കിയിരുന്നു. ഇതിലുള്‍പ്പെട്ടവരാണ് സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം നടത്തിയ മിക്ക താരങ്ങളും.
അഖിലേന്ത്യ വനിത ഖൊഖോ, പുരുഷ വാട്ടര്‍പോളോ മത്സരങ്ങൾക്ക് കാലിക്കറ്റ് വേദിയാകും
ഫെബ്രുവരി അവസാന വാരം നടക്കുന്ന അഖിലേന്ത്യ വനിതാ ഖൊഖോ ചാമ്പ്യന്‍ഷിപ്പിനും പുരുഷ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിനും കാലിക്കറ്റ് വേദിയാകും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്ന് വിജയികളായിട്ടുള്ള 16 ടീമുകളാണ് അഖിലേന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 28 മുതല്‍ 31 വരെ നടക്കുന്ന ദക്ഷിണ മേഖല വനിത ഖൊഖോ ചാമ്പ്യന്‍ഷിപ്പിനും വേദി കാലിക്കറ്റ് സര്‍വകലാശാലയാണ്. ഡിസംബര്‍ 21 മുതല്‍ 28 വരെ നടക്കുന്ന ദക്ഷിണ മേഖല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍വകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും ദേവഗിരി കോളേജ്, എം.എ.എം.ഒ. കോളേജ് മുക്കം എന്നിവിടങ്ങളിലുമായും നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി യോഗം നവംബര്‍ 25-ന് മൂന്ന് മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കും.
ലോൺട്രി വർക്ക് ക്വട്ടേഷൻ
കാലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസ്, ഹെൽത് സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണ കവർ, മേശ വിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ജി.എസ്.ടി. രജിസ്‌ട്രേഷൻ ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറം ( 135/- രൂപ ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ഡിസംബർ രണ്ട് വരെ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 3545/- രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ ഡിസംബർ രണ്ടിന് വൈകിട്ട് നാലുമണിക്ക് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്, കവറിന് പുറത്ത് ‘കാലിക്കറ്റ് സർവകലാശാലാ ലോൺട്രി വർക് ഏറ്റെടുക്കുന്നതിനുള്ള ക്വാട്ടേഷൻ’ എന്ന് എഴുതേണ്ടതാണ്. ക്വട്ടേഷനുകൾ ഡിസംബർ നാലിന് രാവിലെ 10.30-ന് തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്.
ഗസ്റ്റ് അധ്യപക അഭിമുഖം
മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക അഭിമുഖം ഡിസംബർ രണ്ടിന് നടക്കും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. മലപ്പുറം പടിഞ്ഞാറ്റുമുറി ക്യാമ്പസിൽ ഹാജരാകണം. ഫോൺ : 9995450927.
പരീക്ഷ മാറ്റി
ഡിസംബർ ഏഴിന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ (CBCSS – UG – 2019 പ്രവേശനം മുതൽ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പരീക്ഷകൾ മാറ്റിവെച്ചു. പുനഃ പരീക്ഷ ഡിസംബർ 19-ന് നടക്കും. മറ്റ് പരീക്ഷകളുടെ തീയതി, സമയം എന്നിവയിൽ മാറ്റമില്ല.
പരീക്ഷ
അഞ്ചാം സെമസ്റ്റർ (2015 സ്‌കീം – 2021 പ്രവേശനം മാത്രം) മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷ ഡിസംബർ നാലിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.ടി.എച്ച്.എം. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രപ്രകാരം 2025 ജനുവരി ഒന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റർ വിവിധ എം.വോക്. ഏപ്രിൽ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ ഒൻപതിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 12-ന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നവംബർ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2024 ( 2021 പ്രവേശനം ) റഗുലർ / ( 2020, 2019 പ്രവേശനം ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ട്, നാല് സെമസ്റ്റർ എം.എഡ്. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. ബോട്ടണി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു