
‘ഗാന്ധിജിയുടെ കേരള സന്ദര്‍ശനവും നവോത്ഥാനവും’ സെമിനാര്‍
‘ഗാന്ധിജിയുടെ കേരള സന്ദര്‍ശനവും കേരളത്തിലെ നവോത്ഥാനവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ ഏകദിന സെമിനാര്‍ നടത്തി. സര്‍വകലാശാലാ ചരിത്ര പഠനവകുപ്പ്, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ടി.ജെ. മാര്‍ട്ടിന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, ഗാന്ധിചെയര്‍ ഭാരവാഹികളായ ആര്‍.എസ്. പണിക്കര്‍, പി. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകൾക്ക് ഡോ. എം.പി. മുജീബ് റഹിമാൻ, ഡോ. ആർസു, ഡോ. വി.വി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി. ഡോ. പി. ശിവദാസൻ, ഡോ. കെ.എസ്. മാധവൻ, ഡോ. എം. ഹരിപ്രിയ, നോവലിസ്റ്റ് യു.കെ. കുമാരൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. എം.സി. അബ്ദുൾ നാസർ, ഡോ. കെ.എം. അനിൽ, ഡോ. അരുൺ കരിപ്പാൽ, കവിയും സാമൂഹിക പ്രവർത്തകനുമായ എം.എം. സച്ചീന്ദ്രൻ, ചലച്ചിത്ര സംവിധയകാൻ സമദ് മങ്കട തുടങ്ങിയവർ പങ്കെടുത്തു. സമാപന ചടങ്ങ് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ഹയര്‍ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ വി. മിനിയ്ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സംഘടനാ പ്രതിനിധികളായ വി.എസ്. നിഖില്‍, കെ. സുരേഷ് കുമാര്‍, ഹബീബ് കോയ തങ്ങള്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, ടി.കെ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ബി.എഡ്. കൊമേഴ്സ് ഓപ്‌ഷൻ പ്രവേശനം 2024
2024 – 2025 അധ്യായന വർഷത്തേക്കുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷന്റ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിംങ് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മെറിറ്റടിസ്ഥാനത്തില്‍ കോളേജുകള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികൾ സെപ്റ്റംബർ ഏഴിന് മുൻപായി കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടക്കുന്നതിനും അപേക്ഷ പ്രിന്റൗട്ട് എടുക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കൊമേഴ്സ് ഓപ്‌ഷൻ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ സെപ്റ്റംബർ ഏഴിന് വൈകീട്ട് മൂന്നു മണിവരെ ലഭ്യമാകും. മുൻപ് രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 0494 2660600, 0494 2407017.
ബി.എഡ്. കൊമേഴ്സ് സംവരണ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. കൊമേഴ്സ് വിഷയത്തിൽ ‘കുശവ’ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10.30 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായ 2000 മുതൽ 2003 വരെ പ്രവേശനം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23-ന് നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS – 2020 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിസ് (CBCSS : 2022 പ്രവേശനം – റഗുലർ, 2021 & 2020 പ്രവേശനം – സപ്ലിമെന്ററി), ( CBCSS ) എം.എ. ഹിന്ദി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 ( April 2024 ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.




