കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; രാമചന്ദ്രൻ മൊകേരി:  അനുസ്മരണവും നാടകവും

HIGHLIGHTS : Calicut University News; Ramachandran Mokeri: Remembrance and Drama

careertech

രാമചന്ദ്രൻ മൊകേരി:  അനുസ്മരണവും നാടകവും

കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പും നാടകക്കൂട്ടം കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് തീയേറ്ററും സംയുക്തമായി രാമചന്ദ്രൻ മൊകേരി അനുസ്മരണവും നാടകവും സംഘടിപ്പിക്കുന്നു. ഒൻപതിന് വൈകീട്ട് ആറു മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലയാള – കേരള പഠനവകുപ്പ് മേധാവി ഡോ. ആർ.വി.എം. ദിവാകരൻ അധ്യക്ഷത വഹിക്കും. നടൻ ജോയി മാത്യു മുഖ്യ പ്രഭാഷണം നടത്തും. കവി പി.എൻ. ഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഏഴു മണിക്ക് ദാരിയോ ഫോയുടെ ‘അരാജകവാദിയുടെ അപകട മരണം’ എന്ന നാടകമാണ് പ്രദർശിപ്പിക്കുന്നത്. മൊഴിമാറ്റം രാമചന്ദ്രൻ മൊകേരി, സംവിധാനം ഡോ. എൽ. തോമസ് കുട്ടി.

sameeksha-malabarinews

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CBCSS – 2022 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.സി.സി., സ്പോർട്സ്, ആർട്സ് മുതലായവയിൽ ഗ്രേസ് മാർക്കിന് അർഹരായവർ സ്റ്റുഡന്റസ് പ്രോട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനറിൽ ഓപ്‌ഷൻ നൽകിയ ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ജനുവരി 20.

പുനർമൂല്യനിർണയം

ഒന്നാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2024 റഗുലർ പരീക്ഷയുടെ ഉത്തരക്കടലാസ് പകർപ്പിന് ജനുവരി എട്ട് മുതൽ 14 വരെയും പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 21 മുതൽ 31 വരെയും ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ആറു മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ആറു മുതൽ ലഭ്യമാകും.

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025. അഞ്ചാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025. ഏഴാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025. ഒൻപതാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, അഞ്ചാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ജനുവരി 20 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ആറു മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ബി.ടെക്. നവംബർ 2023 സപ്ലിമെന്ററി ( 2016 മുതൽ 2018 വരെ പ്രവേശനം ) മൂന്നാം സെമസ്റ്റർ പരീക്ഷ 20-നും അഞ്ചാം സെമസ്റ്റർ പരീക്ഷ 21-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – അഞ്ചാം സെമസ്റ്റർ നവംബർ 2023, ഏപ്രിൽ 2024 പരീക്ഷകളുടെയും ഒൻപതാം സെമസ്റ്റർ മെയ് 2024 സേ ( SAY ) പരീക്ഷയുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!