Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നഞ്ചിയമ്മയുടെ പാട്ടില്‍ നിറഞ്ഞ് റേഡിയോ സി.യു. വാര്‍ഷികം

HIGHLIGHTS : Calicut University News; Radio CU was filled with Nanchiamma's song. annual

നഞ്ചിയമ്മയുടെ പാട്ടില്‍ നിറഞ്ഞ് റേഡിയോ സി.യു. വാര്‍ഷികം

പാട്ടും പറച്ചിലുമായി കാമ്പസിനെ ഇളക്കിമറിച്ച് കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സി.യു. വാര്‍ഷികാഘോഷം ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, അഡ്വ. ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. ബാലകൃഷ്ണന്‍ കാവുമ്പായി, സെനറ്റംഗം ഡോ. മുഹമ്മദ് ഹനീഫ, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. സ്‌നേഹ, ഫൈനാര്‍ട്‌സ് സെക്രട്ടറി ഹരി രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ. ശ്രീകല മുല്ലശ്ശേരി സ്വാഗതവും പ്രോഗ്രാം പ്രൊഡ്യൂസര്‍ സുജ നന്ദിയും പറഞ്ഞു. റേഡിയോ സി.യുവിന്റെ ആര്‍ജെ മാരായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മാംഗോസ്റ്റിന്‍ ക്ലബ്ബിന്റെ ഗാനമേളയും അരങ്ങേറി.

sameeksha-malabarinews

ക്വിസ് മത്സര വിജയികള്‍

കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സി.യു. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിജയികള്‍: ഒ.കെ. അദ്‌നാന്‍, ഒ. അനസ് (ചരിത്രപഠനവിഭാഗം), ജി. മഞ്ജുഷ, ഒ. സിനാന്‍, ജിഷ്ണു പ്രസാദ്, വൈശാഖ് (ഫിനാന്‍സ് സെക്ഷന്‍). സര്‍വകലാശാലാ അസിസ്റ്റന്റ് കെ.വി. പ്രവീണായിരുന്നു ക്വിസ് മാസ്റ്റര്‍.
വിജയികള്‍ക്ക് ഗായിക നഞ്ചിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റേഡിയോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, പ്രോഗ്രാം എക്‌സിക്യുട്ടീവ് സുജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യൂറോപ്യന്‍ യൂണിയനിലെ പഠനാവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല

യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ക്ലീന്‍ എനര്‍ജി ക്ലൈമറ്റ് സഹകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ യൂറോപ്പിലെ പഠനാവസരങ്ങളും ഫെലോഷിപ്പുകളും പരിചയപ്പെടുത്തി. സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു.
ഊര്‍ജ-കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്റെ ഇന്ത്യയിലെ ഫസ്റ്റ് കൗണ്‍സിലര്‍ എഡ്വിന്‍ കുക്കു മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള സഞ്ജീവ് റോയ്, സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍. യൂറോപ്യന്‍ യൂണിയന്റെ ഇറോസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് നേടിയ എ.എസ്. അനുപ്രിയ, സംഗീത് റോഷന്‍ എന്നിവര്‍ സംസാരിച്ചു.

പ്രൊജക്ട് പരിശോധന

നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) ജൂലായ് 2023 പ്രൊജക്ട്, ഡെസര്‍ട്ടേഷന്‍ പരിശോധനയും വൈവയും 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷ

എന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ് സി. (സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2022 പരീക്ഷയുടെ പ്രത്യേക പരീക്ഷയും എന്‍.സി.സി., സ്‌പോര്‍ട്‌സ് പരിപാടികളില്‍ പങ്കെടുത്തത് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള റഗുലര്‍ പ്രത്യേക പരീക്ഷയും സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും. ഇവര്‍ക്കുള്ള ബി.കോം., ബി.ബി.എ. പരീക്ഷ സെപ്റ്റംബര്‍ നാലിന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം.

പുനര്‍മൂല്യനിര്‍ണയഫലം

ആറം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്./സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്

നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) 2016 പ്രവേശനം മുതല്‍ ഫുള്‍ടൈം, പാര്‍ട് ടൈം റഗുലര്‍/സപ്ലിമെന്ററി ജൂലായ് 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്തും. ഈ ദിവസങ്ങളില്‍ എം.ബി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. ബന്ധപ്പെട്ട അധ്യാപകര്‍ നിര്‍ബന്ധമായി പങ്കെടുക്കണം. ക്യാമ്പ് ചെയര്‍മാന്മാരില്‍ നിന്ന് വിവരങ്ങള്‍ അറിയാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.വോക്. പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിങ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ്, അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, പ്രൊഫഷണല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, റീടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21-ന് തുടങ്ങും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രവേശനം: വെയ്റ്റിങ് റാങ്ക് ലിസ്റ്റ്

2023-2024 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി.  പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്ക് PGCAP Student Login വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. കോളേജില്‍ നിന്നുള്ള നിര്‍ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്.
പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ്.

ബി.സി.എ., എം.സി.എ. സീറ്റൊഴിവ്

വടകര സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ., എം.സി.എ. കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തത്പരരായ വിദ്യാര്‍ഥികള്‍ 21-ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 9447150936, 944993188.

ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിങ് റാങ്ക് ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വെയിറ്റിംങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റാങ്ക് നില Student Login വഴി പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക് പരിശോധിച്ച് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. ഫോണ്‍- 0494 2407017, 2407016.

കായികപരിശീലക അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ കായിക പരിശീലക നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിന് 23-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. രാവിലെ 10.30-ന് ഐ.ടി.എസ്.ആറിലാണ് അഭിമുഖം. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!