കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായി അഞ്ച് പ്രൊജക്റ്റ് അസിസ്റ്റന്റ് മാരെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം,  പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 29-ന് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9447247627, 9446645939.

കാലിക്കറ്റിൽ ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി

കാലിക്കറ്റ്‌ സർവകലാശാലാ സുവോളജി പഠന വകുപ്പിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി പ്രോഗ്രാമിലേക്ക് പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഏപ്രിൽ 26. യോഗ്യത- ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു / തത്തുല്യ യോഗ്യത. വിശദ വിവരങ്ങൾ സർവകലാശാല പ്രവേശന വിഭാഗം വെബ്സൈറ്റിൽ.

പരീക്ഷാഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CBCSS-SDE) നവംബർ 2023 (2022 & 2021 പ്രവേശനം), നവംബർ 2022 (2019 & 2020 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് (CBCSS 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷകൾ മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top