കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ചോദ്യബാങ്ക് തയ്യാറാക്കാന്‍ പരിശീലനം

HIGHLIGHTS : Calicut University News; Practice to prepare question bank

ചോദ്യബാങ്ക് തയ്യാറാക്കാന്‍ പരിശീലനം

നാലുവര്‍ഷ ബിരുദം നടപ്പാക്കിയതിന്റെ ഭാഗമായി ചോദ്യബാങ്ക് തയ്യാറാക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനബോര്‍ഡംഗങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കി.
മനുലാല്‍ പി. റാം, ടിഞ്ചു പി. ജെയിംസ്, ഉത്തര സോമന്‍ എന്നിവര്‍ ക്ലാസെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, നാലുവര്‍ഷ ബിരുദ പ്രോഗ്രാം ചോദ്യബാങ്ക് തയ്യാറാക്കുന്നതിനുള്ള കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. മനോജ് പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

പി.ജി. പ്രവേശനം: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ്

2024-2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി.  പ്രവേശനത്തില്‍ (പി.ജി. ക്യാപ് 2024) ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ പരിഷ്‌കരിച്ച വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കാവുന്നതാണ് . റാങ്ക് ലിസ്റ്റ് ആധാരമാക്കിയുള്ള പ്രവേശനം സെപ്റ്റംബര്‍ ആറിന് തുടങ്ങും.
കോളേജുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ അതതു കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത്  പ്രവേശനം നേടണം. പി.ജി ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബര്‍ 10 മുതല്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാകും.

ബി.എഡ്. പ്രവേശനം

2024-2025 അധ്യായന വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സെപ്റ്റംബര്‍ ഏഴ് വരെ അവസരം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം https://admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  സര്‍വകലാശാല തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോണ്‍: 0494 2407016, 2660600, 2407017.

എല്‍.എല്‍.എം. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2024-26 അധ്യയന വര്‍ഷത്തില്‍ എല്‍.എല്‍.എം.  ഡബിള്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സില്‍  ഇ.ഡബ്ല്യു.എസ്. (രണ്ട്), എസ്.സി. (രണ്ട്), എസ്.ടി. (ഒന്ന്) എന്നിങ്ങനെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് മുന്‍പായി ഓഫീസുമായി  ബന്ധപ്പെടണം. സംവരണവിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം ഓപ്പണ്‍ കാറ്റഗറിയിലുള്ളവര്‍ക്കും അപേക്ഷിക്കാം.

മണ്ണാര്‍ക്കാട് സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍  

പാലക്കാട് മണ്ണാര്‍ക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം.സി.എ. കോഴ്സിന്  ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11-ന് രണ്ട് മണിക്ക് മുന്‍പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8281665557, 9446670011.

എം.എ. വിമന്‍സ്റ്റഡീസ് സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2024-25 വര്‍ഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖ അഞ്ചിന് നടക്കും. യോഗ്യരാണെന്ന് അറിയിപ്പ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍:  8848620035, 9497785313.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷാഫലം വെബ്‌സൈറ്റില്‍. 18 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024, ബി.എസ് സി., ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ഥികള്‍, തൃശ്ശൂര്‍ ജോണ്‍മത്തായി സെന്ററിലെ ബി.ടി.എ. വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 (2019 മുതല്‍ 2023 വരെ പ്രവേശനം) പരീക്ഷകള്‍ക്ക് 19 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ലിങ്ക് അഞ്ച് മുതല്‍ ലഭ്യമാകും.

പുനര്‍മൂല്യനിര്‍ണയഫലം

ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എം.എ. പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!