
പ്രാക്ടിക്കല്‍
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി ഏപ്രില്‍ 2025 പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കല്‍ 17-ന് വളാഞ്ചേരി എം.ഇ.എസ്. കേവീയെം കോളേജില്‍ നടക്കും.
എം.സി.എ. പ്രോജക്ട് മൂല്യനിര്‍ണയം
കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടികളില്‍ നാലാം സെമസ്റ്റര്‍ എം.സി.എ. പ്രൊജക്ട് മൂല്യനിര്‍ണയവും വൈവയും കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയിലേത് ജൂലൈ 14, 15 തീയതികളിലും മറ്റുള്ളവയിലേത് ജൂലൈ 10, 11 തീയതികളിലും നടക്കും.
എം.സി.എ. സീറ്റൊഴിവ്
മണ്ണാര്‍ക്കാട്ടുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ടെക്‌നോളജയില്‍ (സി.സി.എസ്.ഐ.ടി.) എം.സി.എ. പ്രോഗ്രാമില്‍ സംവരണ സീറ്റില്‍ ഒഴിവുകളുണ്ട് എസ്.സി.-അഞ്ച്, എസ്.ടി.-രണ്ട്, ഇ.ഡബ്ല്യു.എസ്.-മൂന്ന്, ഇ.ടി.ബി.-രണ്ട്, ഒ.ബി.എച്ച്.-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446670011, 8891209610.
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന്, ഇ.ടി.ബി. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 10-ന് ഒരു മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 8921436118.
ഐ.ഇ.ടിയില്‍ ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ (ഐ.ഇ.ടി.) 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് തുടങ്ങിയത്. KEAM റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. യോഗ്യത: പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ 45% മാര്‍ക്ക് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567172591.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




