കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; വന്യജീവി സംരക്ഷണ പ്രതിജ്ഞ

വന്യജീവി സംരക്ഷണ പ്രതിജ്ഞ

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ജീവനക്കാർക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ വന്യജീവി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഒക്ടോബർ എട്ടിന് ( ബുധൻ ) രാവിലെ 10 മണിക്ക് സർവകലാശാലാ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക

കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് 10 മുഴുവൻ സമയം വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിൽ അംഗംങ്ങളുടെ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.

പരീക്ഷാഅപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷൻ (CUCBCSS – UG) ബി.എ. മൾട്ടിമീഡിയ (2017, 2018 പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2022, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023, (2018 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും 200/- രൂപ പിഴയോടെ ഒക്ടോബർ 23 വരെയും അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2017 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 10-ന് തുടങ്ങും.

നാലാം സെമസ്റ്റർ ബി.പി.എഡ്. (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാഷൻ ആന്റ് ടെക്സ്റ്റൈൽ ഡിസൈനിംഗ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top