Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പി.എച്ച്.ഡി 2023 – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

HIGHLIGHTS : Calicut University News; PhD 2023 – Shortlist published

പി.എച്ച്.ഡി 2023 – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവ്വകലാശാലയുടെ പി.എച്ച്.ഡി. 2023 പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും, പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in.

sameeksha-malabarinews

പി.എച്ച്.ഡി 2023 പ്രവേശനം – രണ്ടാം ഘട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി 2023 പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ട് യോഗ്യത നേടിയവര്‍ 14-നു വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 10 ദിവസത്തിനകം) താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളുടെ അഭിമുഖം / വൈവ നടത്തിപൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മാർച്ച് 20-ന് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് പിന്നീട് പ്രവേശനം അനുവദിക്കുന്നതുമല്ല. പി.എച്ച്.ഡി 2023 രണ്ടാം ഘട്ട അഡ്മിഷൻ ഷെഡ്യൂളിനായി https://admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷ മാറ്റി

ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. & അനുബന്ധ വിഷയങ്ങൾ (CBCSS-UG 2019 മുതൽ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ വിജ്ഞാപന പ്രകാരം മാർച്ച് 4-ന് തുടങ്ങും. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പരീക്ഷ

നാലാം സെമസ്റ്റർ ബി.ടെക്. (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും. ഡ്രോയിങ് പേപ്പറുകൾക്കുള്ള പരീക്ഷ കോഹിനൂരുള്ള സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലും മാത്തമാറ്റിക്സ് പേപ്പറുകൾക്കുള്ള പരീക്ഷ സർവകലാശാലാ ക്യാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിലും മറ്റു പരീക്ഷകൾ സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനിലും നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. ഹിസ്റ്ററി (CBCSS – 2021 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023 പരീക്ഷയിലെ തടഞ്ഞു വെച്ച HIS5 B09 – കേരള ഹിസ്റ്ററി – 1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 5 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എം.എഫ്.ടി. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!