HIGHLIGHTS : Calicut University News; Ph.D. Admission Interview in the Department of Library Science

ലൈബ്രറി സയൻസ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ പി.എച്ച്.ഡി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം മെയ് 28-ന് നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മെയ് 15-ന് മുൻപായി പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 15 സ്ലൈഡിൽ അധികരിക്കാത്ത 10 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷനും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 9497407071.
ബിരുദ ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ വിവിധ യു.ജി. കോഴ്‌സുകളിൽ 2022-ൽ പ്രവേശനം നേടുകയും 2025-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തവരുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും അതത് കോളേജുകളിലേക്ക് മെയ് 30 മുതൽ കൈമാറും. വിദ്യാർഥികൾ കോളേജ് അധികാരികളുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ ( 2018 സ്‌കീം – 2019 പ്രവേശനം ) എം.സി.എ. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് 30 വരെയും 190/- രൂപ പിഴയോടെ ജൂൺ നാലുവരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി, എം.എ. ഇസ്ലാമിക് ഹിസ്റ്ററി – നവംബർ 2024, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി – നവംബർ 2024, ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് – നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു