HIGHLIGHTS : Calicut University News; Official Language Pledge

ഭരണഭാഷാ പ്രതിജ്ഞ
കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നടന്ന ചടങ്ങിൽ ഫിനാൻസ് ഓഫീസർ വി. അൻവർ പ്രതിജ്ഞചൊല്ലിക്കൊടുക്കുന്നു
സൗജന്യ തൊഴിൽ പരിശീലന ക്ലാസ് സമാപിച്ചു
കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ പഠനവകുപ്പ് ‘ബ്യൂട്ടി കൾച്ചർ’ എന്നവിഷയത്തിൽ സംഘടിപ്പിച്ച സൗജന്യ തൊഴിൽ പരിശീലന ക്ലാസ് സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നായി 35 പേർ പരിശീലനത്തിൽ പങ്കെടുത്തു. സമാപന ചടങ്ങിന്റെ ഉദ്‌ഘാടനവും പരിശീലനം വിജയകരമായിപൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീൻ നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത അധ്യക്ഷത വഹിച്ചു. കോഴ്സ് കോ – ഓർഡിനേറ്റർ കെ.കെ. സുനിൽകുമാർ, പരിശീലക സജിന എന്നിവർ സംസാരിച്ചു.
‘ ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസസ് ’
ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പും കെമിക്കൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുംസംയുക്തമായി അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സെമിനാർസംഘടിപ്പിക്കുന്നു. ‘ ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസസ് ’ എന്ന വിഷയത്തിൽ നവംബർ അഞ്ച് മുതൽഏഴ് വരെയാണ് സെമിനാർ. സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന പരിപാടി നവംബർ അഞ്ചിന് രാവിലെ9.30 –ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രഭാഷണം നടത്തും.
പി.ആർ. 1435/2025
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിവിധ പഠന വകുപ്പുകളിലേക്ക്കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ( ഹയർ ഗ്രേഡ് ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നവംബർ 15 വരെ ഓൺലൈനായി ബയോഡാറ്റ സമർപ്പിക്കാം ( https://iet.uoc.ac.in/ ). ഇ.സി.ഇ., സി.എസ്.സി., എം.ഇ., പി.ടി. എന്നീ പഠനവകുപ്പുകളിലായി ഓരോ ഒഴിവുവീതമാണുള്ളത്. യോഗ്യത : അതത് വിഷയത്തിലുള്ള എം.ടെക്., പി.എച്ച്.ഡി., അഞ്ച് വർഷത്തെ അധ്യാപന പരിചയം. വിശദമായവിജ്ഞാപനം വെബ്സൈറ്റിൽ https://iet.uoc.ac.in/ , https://www.uoc.ac.in/ .
പ്രിന്റിംഗ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ പ്രിന്റിംഗ് ടെക്‌നോളജി പഠന വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി 30.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം നവംബർ 12-ന് രാവിലെ 10.30-ന്സർവകലാശാലാ ഭരണകാര്യാലത്തിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽhttps://www.uoc.ac.in/ .
ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 10 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് പഠന വകുപ്പ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായിആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2025 (ബാച്ച് I) മൂന്ന് മാസസർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 10-ന് വൈകിട്ട് 5.00 മണിവരെ നീട്ടി. അപേക്ഷാ ഫീസ് : 145/- രൂപ. അപേക്ഷാ ഫീസടച്ചതിന്ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട്എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട്പ്രസിദ്ധീകരിക്കും. അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്നസർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പോലീസ് അക്കാഡമി, തൃശൂർ ( ഫോണ്‍ – 0487 2328770 ഇ–മെയിൽ : forensichod@uoc.ac.in ) എന്ന വിലാസത്തില്‍ നവംബർ 10-നകം ലഭ്യമാക്കണം. വിശദമായ വിജ്ഞാപനംപ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
ഒൻപതാം സെമസ്റ്റർ ബി.ആർക്. (2012 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024, (2012 സ്‌കീം – 2015 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരംനവംബർ 11-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ ടീച്ചർ എജുക്കേഷൻ കേന്ദ്രങ്ങളിലെയും എല്ലാഅവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ബി.എഡ്. (2017 സിലബസ് – 2018, 2019, 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. ഫിസിക്സ് ( CBCSS – 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണറഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെഅപേക്ഷിക്കാം. ലിങ്ക് നവംബർ 2 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. അറബിക് ( CBCSS SDE – 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2022, 2023, 2024 പ്രവേശനം) നവംബർ 2025, (2019, 2020, 2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 14 വരെയും 200/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക്നവംബർ 3 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) എം.എ. പൊളിറ്റിക്സ് ആന്റ്ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് – (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2020 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 200/- രൂപപിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 3 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ (2019 സ്‌കീം) ബി.ടെക്. – (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) ഏപ്രിൽ 2025, (2020 പ്രവേശനം) നവംബർ 2024, (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ ഒന്നിന് തുടങ്ങും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശനം മുതൽ) നവംബർ2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. – ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, സുവോളജി, എം.എ. – മ്യൂസിക്, ഇക്കണോമിസ്, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.


