കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലയില്‍ ദേശീയ ശില്പശാല

സര്‍വകലാശാലയില്‍ ദേശീയ ശില്പശാല

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് പഠനവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലക്ക് തുടക്കമായി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡീന്‍ പ്രൊഫ. വിജയമോഹനന്‍ കെ. പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. ഡോ. ഷാഹിന്‍ തയ്യില്‍, ഡോ. സിജു സി. രാഘവന്‍, ഡോ. ഇ.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു.

‘ അഡ്വാന്‍സ്ഡ് എനര്‍ജി സ്‌റ്റോറേജ് മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസ് ഫാബ്രിക്കേഷന്‍ ‘ എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനത്തില്‍ അധിഷ്ഠിതമായ ശില്പശാല 31-ന് സമാപിക്കും.

കോണ്ടാക്ട് ക്ലാസ്

സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ വിവിധ പഠനകേന്ദ്രങ്ങളില്‍ മെയ് നാല്, അഞ്ച് തീയതികളില്‍ നടത്താനിരുന്ന് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് കോണ്ടാക്ട് ക്ലാസുകള്‍ ജൂണ്‍ രണ്ട്, എട്ട് തീയതികളില്‍ നടത്തും. എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, അറബിക് കോണ്ടാക്ട് ക്ലാസുകള്‍ എട്ട്, ഒമ്പത് തീയതികളിലും എം.കോം. ക്ലാസുകള്‍ ജൂണ്‍ 16, 22 തീയതികളിലും നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top