കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സമൂഹശാസ്ത്ര വിഷയങ്ങളുടെ സാങ്കേതിക പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍

സമൂഹശാസ്ത്ര വിഷയങ്ങളുടെ സാങ്കേതിക പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍

സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാശലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ (സി.എസ്.ടി.ടി.) ആഭിമുഖ്യത്തിലാണ് പരിപാടി.
പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളില്‍ സാങ്കേതിക പദാവലികള്‍ മാനകീകരിക്കുന്നതിന് മുന്നോടിയായാണ് സെമിനാര്‍. ഒരേ അര്‍ഥത്തില്‍ പല വാക്കുകള്‍ ഉയോഗിക്കുന്നതിന് പകരം ഏറ്റവും അനുയോജ്യമായതും സ്വീകാര്യമായതുമായ മലയാളപദം കണ്ടെത്തുകയും ആശയത്തിനനുസൃതമായി സ്ഥിരമായി പ്രയോഗിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ടി.ടി. അസി. ഡയറക്ടര്‍ ഡോ. സന്തോഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഫോക് ലോര്‍ പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, ഡോ. പി. വിജിഷ എന്നിവര്‍ സംസാരിച്ചു. തുഞ്ചെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. എം. ശ്രീനാഥന്‍, സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. പി.എ. ബേബി ഷാരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് സെമിനാര്‍ സമാപനം.

ഫോട്ടോ– സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഫോക്‌ലോര്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു


ഐ.ഇ.ടിയില്‍ അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനവകുപ്പില്‍ അസി. പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി ഒമ്പതിനാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍: iet.uoc.ac.in

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (2015 മുതല്‍ 2021 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷകള്‍ ഫെബ്രുവരി 16-ന് തുടങ്ങും.


ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

കോഴ്‌സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് (2011 സ്‌കീം 2016 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി: ഫെബ്രുവരി 28. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.


പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഉര്‍ദു നവംബര്‍ 2025, മൂന്നാം സെമസ്റ്റര്‍ എപ്പിഗ്രാഫി ആന്റ് മാനുസ്‌ക്രിപ്‌റ്റോളജി നവംബര്‍ 2025  (സി.സി.എസ്.എസ്. 2024 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പുനപ്രവേശനം നേടിയതോ സ്ട്രീം ചേഞ്ച് ചെയ്തതോ ആയ ആറാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി നാല് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 12 വരെയും 200 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top