കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പൂമല പി.ജി. പഠനകേന്ദ്രത്തില്‍ ദേശീയ സെമിനാര്‍

പൂമല പി.ജി. പഠനകേന്ദ്രത്തില്‍ ദേശീയ സെമിനാര്‍

വയനാട് പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി. പഠനകേന്ദ്രത്തില്‍ ദേശീയ സെമിനാര്‍ തുടങ്ങി. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും പൂര്‍വ വിദ്യാര്‍ഥി സംഘടനയും ചേര്‍ന്നാണ് ആനുകാലിക സമൂഹത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ മാനസികാരോഗ്യം ഉയര്‍ത്തുന്നതിനുള്ള പ്രസക്തിയാണ് ചര്‍ച്ചാ വിഷയം. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ വി. ജിഷാന്ത് അധ്യക്ഷനായി. എന്‍.ടി. ഷിബില, ടോം ജോസ്, ബിന്ദു സജി, ബീന എബി, ഷൊരാജ് പോള്‍, അമൃത ജോണ്‍, എന്‍. ആകാശ് എന്നിവര്‍ സംസാരിച്ചു.

കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ അസോ. പ്രൊഫ. കെ.ആര്‍. അനീഷ്, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. പി.എം. മാത്യു, ടി.കെ. ജോസഫ് തുടങ്ങിയവരാണ് വിവിധ സെഷനുകള്‍ നിയന്ത്രിക്കുന്നത്. ശനിയാഴ്ചയാണ് സമാപനം.

പരീക്ഷാഫലം

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2023, 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് ടെക്‌നോളജി നവംബര്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷ 15-ന് നാട്ടിക എസ്.എന്‍. കോളേജില്‍ നടക്കും.

പുനഃപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിഭാഗത്തിന് കീഴില്‍ പി.ജി. പ്രോഗ്രാമുകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് ഇതേ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് സി.ബി.സി.എസ്.എസ്. 2023 അഡ്മിഷന്‍ ബാച്ചിനൊപ്പം പുനഃപ്രവേശനം നടത്തി പഠനം തുടരാം. പുനഃപ്രവേശനത്തിന് sde.uoc.ac.in ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 13 വരെയും 100 രൂപ പിഴയോടെ 15 വരെയും 500 രൂപ അധിക പിഴയോടെ 18 വരെയും അപേക്ഷിക്കാനാകും. ഫോണ്‍: 0494 2400288, 2407 356.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2024, നവംബര്‍ 2023 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 10 മുതല്‍ 13 വരെ നടക്കും. വിദൂരവിഭാഗം പി.ജി. നവംബര്‍ 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഏഴിന് തുടങ്ങി.  അതത് വിഷയങ്ങളില്‍ ചുമതലപ്പെട്ട അധ്യാപകര്‍ കൃത്യസമയത്ത് ക്യാമ്പിലെത്തണം. വിശദാംശങ്ങളും ക്യാമ്പ് ചെയര്‍പേഴ്‌സണ്‍മാരുടെ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top