Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദേശീയ സെമിനാറും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും

HIGHLIGHTS : Calicut University News; National Seminar and Alumni Reunion

ദേശീയ സെമിനാറും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠന വിഭാഗത്തിന്റെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ ദേശീയ സെമിനാറും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു. ‘ഗ്ലിംപ്‌സസ് ഓണ്‍ ജ്യോമട്രി ആന്റ് അനാലിസിസ്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡോ. രാജി പിലാക്കാട്ടിനോടുള്ള ആദരസൂചകമായാണ് സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജും ദേശീയ സെമിനാര്‍ പ്രൊഫ. എം.എസ്. ബാലസുബ്രഹ്‌മണിയും ഉദ്ഘാടനം ചെയ്തു. പ്രൊഫ. കല്യാണ്‍ ചക്രബര്‍ത്തി, പ്രൊഫ. രത്‌നകുമാര്‍, പ്രൊഫ. കൃഷ്ണകുമാര്‍, പ്രൊഫ. പാര്‍ത്ഥസാരഥി, പ്രൊഫ. കെ.എസ്. സുബ്രഹ്‌മണ്യന്‍ മൂസത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പ്രൊഫ. അനില്‍കുമാര്‍, ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍, ഡോ. പി. സിനി, ഡോ. ടി. മുബീന, ഡോ. ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ഏപ്രില്‍ 10-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഏപ്രില്‍ 3-ന് തുടങ്ങും.
പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓട്ടോ മൊബൈല്‍ – ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഒന്നാം സെമസ്റ്റര്‍ ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മൈക്രോ ബയോളജി, സൈക്കോളജി നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 28-ന് തുടങ്ങുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!