കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഡോ. ജോൺ മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്

HIGHLIGHTS : Calicut University News; MCA Seat Vacancy at Dr. John Mathai Centre

ഡോ. ജോൺ മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – ഒൻപത്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – ഏഴ്, മുസ്ലിം – മൂന്ന്, ഇ.ടി.ബി. – മൂന്ന്, എൽ.സി. – ഒന്ന്, ഒ.ബി.എച്ച്. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ഡോ. ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – മൂന്ന്, ഇ.ടി.ബി. – രണ്ട്, ഒ.ബി.എച്ച്. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്നിന്  രാവിലെ 10 മണിക്ക് മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2015 സ്‌കീം – 2017 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂലൈ ഒന്ന് മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ഫീസടച്ചതിന്റെ രസീതും മാർക്ക് ലിസ്റ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് 11-ന് മുൻപായി പരീക്ഷാഭവനിൽ ലഭ്യമാക്കണം.

പുനർമൂല്യനിർണയഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ (2020 പ്രവേശനം) ബി.വോക്. നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ് – സ്പെഷ്യലൈസേഷൻ – ഫ്ളോറികൾച്ചർ നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!