
മലപ്പുറത്തിന് ഇനിയും ഒളിമ്പ്യന്മാര്‍ വേണം: കെ.ടി. ഇര്‍ഫാന്‍
മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ ഒളിമ്പ്യന്മാര്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ഒളിമ്പ്യന്‍ കെ. ടി. ഇര്‍ഫാന്‍ പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും കാലിക്കറ്റ് സര്‍വകശാലാ കായികവിഭാഗവും ചേര്‍ന്ന് നടത്തിയ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യന്‍ എന്ന പദവി ഒരു കായികതാരത്തിന് നല്‍കുന്ന ആദരം വളരെ വലുതാണെന്നും അതിന് വേണ്ടി എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ കഴിയണമെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം കാവുമ്പായി ബാലകൃഷ്ണന്‍, കായികവിഭാഗം ഡയറക്ടര്‍ ഡോ. കെ. പി. മനോജ്, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. എ. രാജു, പി. ഋഷികേശ് കുമാര്‍, ഡോ. പി. എം. സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ കായിക വിഭാഗം മേധാവി ഡോ. വി. പി. സക്കീര്‍ ഹുസൈന്‍, മാധ്യമപ്രവര്‍ത്തകന്‍ കമല്‍ വരദൂര്‍, ഡോ. മുഹമ്മദലി മൂന്നിയൂര്‍, സജാദ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ 23-ന് മലപ്പുറത്തു ഒളിമ്പിക് റണ്ണും കായിക ഇനങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും.
വായന ദിനാചരണം
വായന മനുഷ്യന് പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്ത് പകരുമെന്ന് എഴുത്താകരന്‍ മണമ്പൂര്‍ രാജന്‍ബാബു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ ഓരോ വായനക്കാരിലും വ്യത്യസ്തമായ അനുഭൂതികളാണ് നല്‍കുക. ഡിജിറ്റല്‍ വായനയുടെ ലോകത്ത് അച്ചടിച്ച പുസ്തകങ്ങളുടെ പ്രചാരം കുറയില്ലെന്നും മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. ചടങ്ങില്‍ സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. വി. എം. വിനോദ് അധ്യക്ഷത വഹിച്ചു. വി. ഷാജി, ഡോ. ശ്യാമിലി, ഒ. കെ. ബിന്‍സി എന്നിവര്‍ സംസാരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ.) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (PG-CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ., എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. ഏപ്രിൽ 2024 / ഏപ്രിൽ 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലൈ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
വിവിധ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 (2021 & 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 (2021 & 2022 പ്രവേശനം), നവംബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എച്ച്.എം. ഏപ്രിൽ 2024 റഗുലർ (2020 പ്രവേശനം) / സപ്ലിമെന്ററി (2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ആറു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (CCSS 2021 & 2022 പ്രവേശനം) എം.ബി.എ. ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബി.വോക്. നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് നവംബർ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ബി.ആർക്. ( 2014 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




