കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; മഹാത്മാ അയ്യങ്കാളി ചെയർ ദ്വിദിന ദേശീയ സെമിനാർ

മഹാത്മാ അയ്യങ്കാളി ചെയർ ദ്വിദിന ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ മഹാത്മാ അയ്യങ്കാളി ചെയർ ഒക്ടോബർ 8, 9 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബു റഹിമാൻ അധ്യക്ഷത വഹിച്ചു. ജെ.എൻ.യു. മുൻ പ്രൊഫസർ ഡോ. ദീപക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നൻ, പി. മധു, സെനറ്റംഗം ഡോ. ബി.എസ്. ഹരികുമാരൻ തമ്പി, ഫാക്കൽറ്റി ഓഫ് ഹ്യൂമാനിറ്റിസ് ഡീൻ ഡോ. പി. ശിവദാസൻ, ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. എം.ടി. നാരായണൻ, ചെയർ കോർഡിനേറ്റർ ഡോ. സതീഷ് പാലങ്കി, ചരിത്ര പഠനവകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. എം.ആർ. മന്മഥൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ഫിനിഷ് ടവർ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലയുടെ സി.എച്ച്. മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ പുതുതായി നിര്‍മിച്ച ഫോട്ടോ ഫിനിഷ് ക്യാമറ ടവര്‍ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല സ്വിമ്മിംഗ് അക്കാദമിയുടെ ലോഗോയും വൈസ് ചാൻസിലർ പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എം. ബി. ഫൈസൽ, പി. മധു, സെനറ്റംഗം ഡോ. ജയകുമാർ, കായിക വകുപ്പ് മേധാവി ഡോ. വി.പി.  സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ. പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

സര്‍വകലാശാലാ പ്രസ്സില്‍ വെബ് ഓഫ് സെറ്റ് മെഷീന് കെട്ടിടമൊരുങ്ങുന്നു

കാലിക്കറ്റ് സര്‍വകലാശാലാ പ്രസ്സില്‍ ഹൈ വെബ് ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ സ്ഥാപിക്കുന്നതിനായുള്ള കെട്ടിടത്തിന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ തറക്കല്ലിട്ടു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എല്‍. രഞ്ജിത്ത്, പ്രസ്സ് സൂപ്രണ്ട് ടി.കെ. വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് മെഗാ അലുമിനി മീറ്റ് 12-ന്

കാലിക്കറ്റ് സർവകലാശാല ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് പൂർവ്വ വിദ്യാർത്ഥി സംഘടന ‘DELISAA’, മെഗാ അലുമിനി മീറ്റ് ( RECALL ) സംഘടിപ്പിക്കുന്നു. നാളിതുവരെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർഥികളും അധ്യാപക-അനധ്യാപകരും ഭാഗമാകുന്ന ഈ പരിപാടി ഒക്ടോബർ 12-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ടി.എം. വാസുദേവൻ (ഫോൺ) : 9446418742.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചക്കിട്ട പാറ ബി.പി.എഡ്. സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ജൂലൈ 10-ാം തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 18-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവർക്കുള്ള നിദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ.

എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി 15 വരെ ഇന്റേണൽ മാർക്ക് രേഖപ്പെടുത്താം

എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി രണ്ട്, നാല്, ആറ് സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ ഇന്റേണൽ മാർക്ക് കോളേജ് വെബ്സൈറ്റിൽ രേഖപെടുത്തുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. (2021 പ്രവേശനം) നവംബർ 2024 റഗുലർ, ( 2020 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ( 2019 പ്രവേശനം ) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ( CCSS – 2019 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) വിവിധ ബി.വോക്. നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് (CBCSS – SDE – 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top