കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; എം.പി.എഡ്. പ്രവേശനം

എം.പി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നിവിടങ്ങളിലേക്കുള്ള എം.പി.എഡ്. പ്രോഗ്രാമിലേക്കുള്ള പ്രവേശനം 18-ന് സര്‍വകലാശാലാ കായികപഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടത്തും. CUCAT 2024 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10 മണിക്ക് സംവരണം തെളിയിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. ഫോണ്‍: 9895370282, 8301844612

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. (2022 പ്രവേശനം, 2017 മുതല്‍ 2021 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷകളും 2015, 2016 പ്രവേശനം നവംബര്‍ 2024 സപ്ലിമെന്ററി   പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് തുടങ്ങും.

സ്‌പെഷ്യല്‍ പരീക്ഷ

കലാ-കായിക മത്സരങ്ങള്‍, എന്‍.സി.സി.-എന്‍.എസ്.എസ്. ക്യാമ്പുകള്‍ എന്നിവയില്‍ പങ്കെടുത്തത് മൂലം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.സി.എ. നവംബര്‍ 2023, ബി.കോം, ബി.ബി.എ. നവംബര്‍ 2023, നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായുള്ള പ്രത്യേക പരീക്ഷ ഡിസംബര്‍ ആറിന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടികയും സമയക്രവും വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top