Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്

HIGHLIGHTS : Calicut University News; Library Science Refresher Course

ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 3 വരെ നടക്കുന്ന കോഴ്‌സില്‍ ലൈബ്രറി സയന്‍സ് പഠിപ്പിക്കുന്ന കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കും യു.ജി.സി. ലൈബ്രേറിയന്‍മാര്‍ക്കും പങ്കെടുക്കാം. അപേക്ഷ നവംബര്‍ 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in) ഫോണ്‍ 0494 2407450, 7351

sameeksha-malabarinews

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് നവംബര്‍ 2-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

ബി.എഡ്. കേന്ദ്രത്തില്‍ അദ്ധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മഞ്ചേരി ബി.എഡ്. കേന്ദ്രത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 3-ന് രാവിലെ 10.30-ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9447120120

ബി.ടെക്. ലാറ്ററില്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 28, 29 തീയതികളില്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12 മണിക്ക് മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ 1-ന് രാവിലെ 10 മണിക്കും സ്റ്റാറ്റിസ്റ്റിക്‌സ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഉച്ചക്ക് 2 മണിക്കും അതത് പഠനവകുപ്പുകളില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ 1 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2022 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 9 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!