Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഐ.ക്യു.എ.സി. കെട്ടിടോദ്ഘാടനം 16-ന്

HIGHLIGHTS : Calicut University News; IQAC Inauguration of the building on 16

ഐ.ക്യു.എ.സി. കെട്ടിടോദ്ഘാടനം 16-ന്

കാലിക്കറ്റ് സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐ.ക്യു.എ.സി. സംവിധാനത്തിനും ഗവേഷകരെയും ഗവേഷണ കേന്ദ്രങ്ങളെയും സഹായിക്കുന്നതിനുള്ള ഗവേഷണ ഡയറക്ടറേറ്റിനുമായി നിര്‍മിച്ച പുതിയ കെട്ടിടം 16-ന് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയാകും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയ മെറിറ്റോറയസ് അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

ഡോ. എ.കെ. പ്രദീപിന് ആദരമേകി അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍

ബോട്ടണി പഠനവിഭാഗം പഠനവകുപ്പില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന് ആദരമേകാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. അന്താരാഷ്ട്ര പ്രമുഖരായ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

1995-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹെര്‍ബേറിയം ക്യൂറേറ്ററായി എത്തിയ ഡോ. എ.കെ. പ്രദീപ് നിലവില്‍ അസി. പ്രൊഫസറാണ്. ഒപ്പം സര്‍വകലാശാലാ പാര്‍ക്കിന്റെയും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും ചുമതലകള്‍ കൂടി വഹിക്കുന്നു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ഡോ. സന്തോഷ് നമ്പി, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആന്‍ജിയോസ്‌പേം ടാക്‌സോണമി വൈസ് പ്രസിഡന്റ് പ്രൊഫ. എം. സഞ്ചപ്പ, ഡോ. സി. പ്രമോദ്, ഡോ. സുനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 17-നാണ് സെമിനാര്‍ സമാപനം.

ഗണിത ശാസ്ത്ര പഠന വകുപ്പിൽ ദ്വിദിന സെമിനാർ 

കാലിക്കറ്റ് സർവകലാശാല ഗണിത ശാസ്ത്ര പഠന വകുപ്പിൽ ദേശീയ ഗണിത ദിനോഘോഷം 2023 സമാധാനത്തിന്റെ ഭാഗമായി “ദേശീയ ഗണിത ദിനവും രാമാനുജനും” എന്ന വിഷയത്തിൽ ദ്വിദിന സെമിനാർ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘടനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ, ഡോ. വി.എൽ. ലിജീഷ്, ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. ടി. മുബീന എന്നിവർ സംസാരിച്ചു. കുസാറ്റിലെ പ്രൊഫ. അമ്പാട്ട് വിജയകുമാർ, ഡോ. പി. സിനി, ഡോ. ടി. പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു. വെള്ളിയാഴ്ച ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. പരമേശ്വരൻ ശങ്കരൻ, ഡോ. ടി. മുബീന എന്നിവർ ക്ലാസുകൾ നയിക്കും.

ഫിസിക്സ്‌ പഠന വകുപ്പിൽ ദേശീയ ശില്പശാല

കാലിക്കറ്റ് സർവകലാശാല ഫിസിക്സ്‌ പഠന വിഭാഗം ‘ജയന്റ് – 4 ഫോർ അപ്പ്ളൈഡ് ന്യൂക്ലിയാർ ഫിസിക്സ്‌’ എന്ന വിഷയത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 മുതൽ 21 വരെ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിൽ നടക്കുന്ന പരിപാടി 19-ന് രാവിലെ 9.30 മണിക്ക് വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ്‌ ഉദ്ഘാടനം ചെയ്യും. സഞ്ചിബ് മുഹൂറി (VECC, കൊൽക്കത്ത), അമ്പർ ചാറ്റർജി (NPD, BARC മുൻ തലവൻ), ദീപക് സാമുവൽ (കേന്ദ്ര സർവകലാശാല കർണാടക), ഗോകുൽ ദാസ് (സ്റ്റെഷ്ചിൻ യൂണിവേഴ്സിറ്റി, പോളണ്ട്), ഫർഹാന തെസ്നി (കോക്ക്ക്രോഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, UK) എന്നിവർ ശില്പശാല നയിക്കും. ഫിസിക്‌സിലെ വിവിധ ശാഖകളായ മെഡിക്കൽ ഫിസിക്സ്‌, ന്യൂക്ലിയാർ അസ്ട്രോഫിസിക്, ഹൈ എനർജി ഫിസിക്സ്‌ എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ശില്പശാല.

ഗ്രേഡ് കാർഡ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം നാലാം സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2023-ന്റെ കൺസോളിഡേറ്റഡ് ഗ്രേഡ്കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും കാലിക്കറ്റ് സർവകലാശാലാ മെയിൻ സെന്റർ ഉള്ളവർ അതത് സബ് സെന്ററിൽ നിന്നും കൈപ്പറ്റേണ്ടതാണ്. മറ്റു സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അതത് മെയിൻ സെന്ററിൽ നിന്നുമാണ് കൈപ്പറ്റേണ്ടത്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള വിവിധ യു.ജി. ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. മലയാളം, എം.എ. ഹിസ്റ്ററി നവംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. നവംബർ 2021 രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്‌നോളജി,മാസ്റ്റർ ഓഫ് ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റ്, എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ,  (CBCSS) നവംബർ 2023 ഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്‌നോളജി, മാസ്റ്റർ ഓഫ് ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റ് എന്നീ കോഴ്‌സുകൾക്ക് 26 വരെയും എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണികേഷന് 27 വരെയും  അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ വിവിധ പി.ജി. (CBCSS) നവംബർ 2022, നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!