HIGHLIGHTS : Calicut University News; International Astronomy Workshop begins in Calicut

കാലിക്കറ്റില്‍ അന്താരാഷ്ട്ര ആസ്‌ട്രോണമി ശില്പശാലക്ക് തുടക്കം
ജ്യോതിശാസ്ത്ര മേഖലയിലെ ഗവേഷണ സഹകരണം ലക്ഷ്യമിട്ടുള്ള ബെല്‍ഗോ ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ആസ്‌ട്രോണമി (BINA) അന്താരാഷ്ട്ര ശില്പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ്, ബെല്‍ജിയം സയന്‍സ് പോളിസി ഓഫീസ് എന്നിവയുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പാണ് ‘ ബിന ‘ യുടെ നാലാമത് ശില്പശാലക്ക് ആതിഥ്യം വഹിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ. ലിബു കെ. അലക്‌സാണ്ടര്‍ അധ്യക്ഷനായി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ പ്രൊഫ. അന്നപൂര്‍ണി സുബ്രഹ്‌മണ്യം, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വൈസ് ചാന്‍സലര്‍ ഡോ. ദീപാങ്കര്‍ ബാനര്‍ജി, സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ‘ ബിന ‘ ഭാരവാഹികളായ ഡോ. പീറ്റര്‍ ഡി കാറ്റ്, ഡോ. ശശി കിരണ്‍ ഗണേഷ് എന്നിവര്‍ സംസാരിച്ചു. ശില്പാശാല കണ്‍വീനര്‍ ഡോ. കെ. ദൃശ്യ സ്വാഗതവും ഡോ. കെ.പി. സുഹൈല്‍ നന്ദിയും പറഞ്ഞു. നവംബര്‍ ഏഴിനാണ് സമാപനം. വിവിധ സെഷനുകളിലായി ആസ്‌ട്രോഫിസിക്‌സ് ഗവേഷണ രംഗത്തെ പ്രമുഖര്‍ പ്രഭാഷണങ്ങളും അവതരണങ്ങളും നടത്തും.
“ഭാരതീയ ഭാഷകളിൽ വിവർത്തനം” ദേശീയ ഹിന്ദി സെമിനാർ തുടങ്ങി
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെയും പി.എം. ഉഷ സെൻ്റർ ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസ് – ഹിന്ദിയുടെയും ആഭിമുഖ്യത്തിൽ “ഭാരതീയ ഭാഷകളിൽ വിവർത്തനം : പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സെമിനാറിന് തുടക്കമായി. പുതിയ കാലത്തെ മാറ്റങ്ങളനുസരിച്ച് വിവർത്തനത്തിൻ്റെ സാധ്യതകളും വർധിച്ചു വരികയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. ആര്യഭട്ട സെമിനാർ ഹാളിൽ നടന്ന ചടങ്ങ് വകുപ്പ് മേധാവി ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് സർവകലാശാലാ ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. ശശി മുദിരാജ് മുഖ്യതിഥിയായി. ഇഗ്‌നോ സെൻ്റർ ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ഹരീഷ് കുമാർ സേത്തി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഭാഷാവിഭാഗം ഡീൻ ഡോ. ആർ.വി.എം ദിവാകരൻ, ഡോ. അലി നൗഫൽ, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. വി.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ.എം. മാലതി, ഡോ. എ. അച്യുതൻ, ഡോ. പി.കെ രാധാമണി, ഡോ. എൻ.എം. സണ്ണി, ഡോ. ഫാത്തിമ ജിം, ഡോ. സി. ഷിബി, ഡോ. എസ്. മഹേഷ്, ഡോ. കെ. ആശിവാണി എന്നിവർ വിവിധ സെഷനുകൾ നയിച്ചു. നവംബർ ആറിനാണ് സമാപനം.
ഡോഗ് ട്രെയിനിങ് പ്രോഗാം ഇൻസ്ട്രക്ടർ / കെയർടേക്കർ നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് പഠന വകുപ്പ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് പ്രോഗ്രാമിലേക്ക് മണിക്കൂറാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ (ഒരൊഴിവ്), ദിവസവേതനാടിസ്ഥാനത്തിൽ കെയർടേക്കർ (രണ്ടൊഴിവ്) എന്നീ നിയമനങ്ങൾക്കുള്ള ഓൺ ലൈൻ അപേക്ഷ ക്ഷണിച്ചു. നവംബർ 10-ന് വൈകീട്ട് 05.00 മണി വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ : 9895086515.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/
പ്രോജക്ട് എന്ജിനീയർ ( സിവിൽ ) വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീറിയറിങ് വകുപ്പിൽ പി.എം. ഉഷ പ്രോജക്ടിന് കീഴിലേക്ക് കരാറടിസ്ഥാനത്തിലുള്ള പ്രോജക്ട് എന്ജിനീയർ ( സിവിൽ ) നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ നവംബർ 26-ന് നടക്കും. എൻ.സി.എ. കാറ്റഗറിയിൽ ഒരു മുസ്ലിം സംവരണ ഒഴിവാണുള്ളത്. യോഗ്യത : സിവിൽ എഞ്ചിനീയറിങ്ങിലുള്ള ബി.ടെക്. / ബി.ഇ. അല്ലെങ്കിൽ 10 വർഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയുള്ള സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 09.00 മണിക്ക് സർവകലാശാലാ ഭരണ കാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2015 മുതൽ 2018 വരെ പ്രവേശനം, 2020, 2021 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി. (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ബി.എ. മൾട്ടിമീഡിയ (നവംബർ 2024) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റി ൽ ലഭ്യമാണ്.
പരീക്ഷാഫലം
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക്ക്. (2016, 2017, 2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.


