HIGHLIGHTS : Calicut University News; International Anti-Drug Pledge
അന്താരാഷ്ട്ര ലഹരിവിരുദ്ധ പ്രതിജ്ഞ

കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ബിരുദ സർട്ടിഫിക്കറ്റ് വി.സിയിൽ നിന്ന് സ്വീകരിക്കാം ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ‘ഗ്രാജ്വേഷൻ സെറിമണി 2025’ ചടങ്ങിന് യോഗ്യരായവർക്ക് ജൂലൈ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ സെൽഫി പോയിന്റുമുണ്ടാകും. അഞ്ചു ജില്ലകളിലായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പരിപാടി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407200, 0494 2407239, 0494 2407267.
എം.എ. ജേണലിസം, എം.എസ്.ഡബ്ല്യു. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 – 2026 അധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്‌സ് (എം.എസ്.ഡബ്ല്യു.) എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സ്റ്റുഡന്റസ് ലോഗിനിയിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ ഒന്നിന് വൈകിട്ട് നാലും മണിക്ക് മുമ്പായി അതത് പഠനവകുപ്പ് / കോളേജ് / സര്‍വകലാശാല സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. ഹയര്‍ ഓപ്ഷനുകളുള്ളവർക്ക് ജൂലൈ ഒന്നിന് ശേഷം പ്രസ്തുത ഹയര്‍ ഓപ്ഷനിലേക്കുള്ള വെയിറ്റിംങ് റാങ്ക് ലിസ്റ്റനുസരിച്ച് പഠനവകുപ്പ് / കോളേജ് / സെന്ററുകളില്‍ നിന്നുള്ള നിര്‍ദേശാനുസരണം ആവശ്യമെങ്കില്‍ പ്രവേശനം നേടാവുന്നതാണ്. വിശദമായ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലാ ജനറല്‍ ആന്‍ഡ് അക്കാദമിക് വിഭാഗത്തില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജോ. രജിസ്ട്രാര്‍ സവിതാ നായര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ അധ്യക്ഷനായി. വിവിധ സംഘടനാ പ്രതിനിധികളായ എന്‍.പി. ജംഷീര്‍, പി. മുഹമ്മദ് ഷെറീഫ്, ടി.കെ. ജയപ്രകാശ്, ഫണ്ട് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി. നിഷ, കെ.പി. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 15-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള ( മിനിമം 55 % ) പി.ജി. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ നാല് പി.എച്ച്.ഡി. ഒഴിവുണ്ട്. പ്രവേശന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ താത്പര്യമുള്ളവർ പഠനവകുപ്പുമായി ബന്ധപ്പെടുക.
വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 വൈവ ജൂലൈ നാലിന് നടക്കും. കേന്ദ്രം : പാലക്കാട് ജില്ല – ഗവ. വിക്ടോറിയാ കോളേജ് പാലക്കാട്, തൃശ്ശൂർ ജില്ല – ശ്രീ കേരളവർമ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ പത്ത് വരെ സെമസ്റ്റർ (2011 സ്‌കീം – 2015 പ്രവേശനം മാത്രം) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂലൈ ഒന്ന് മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ഫീസടച്ചതിന്റെ രസീതും മാർക്ക് ലിസ്റ്റുകളുടെ പകർപ്പും ആഗസ്റ്റ് 11-ന് മുൻപായി പരീക്ഷാഭവനിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – 2024 പ്രവേശനം) പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജൂലൈ ഒന്ന് വരെയും 255/- രൂപ പിഴയോടെ ജൂലൈ മൂന്ന് വരെയും അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – 2024 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ ഒന്ന് വരെയും 255/- രൂപ പിഴയോടെ ജൂലൈ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് കെ-റീപ്പ് പോർട്ടലിൽ ലഭ്യമാണ് https://uoc.kreap.co.in/ .
പരീക്ഷ
ഫൈനൽ ഇയർ ( സിലബസ് വർഷം – 2007 ) അദീബ് – ഇ – ഫാസിൽ (ഉറുദു) ഏപ്രിൽ 2025, രണ്ടാം വർഷ ( സിലബസ് വർഷം – 2016 ) രണ്ടു വർഷ അദീബ് – ഇ – ഫാസിൽ (ഉറുദു) പ്രിലിമിനറി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു