കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; അന്തർ സർവകലാശാല വനിതാ വടംവലി : കാലിക്കറ്റ് ജേതാക്കൾ

അന്തർ സർവകലാശാല വനിതാ വടംവലി : കാലിക്കറ്റ് ജേതാക്കൾ

പഞ്ചാബ് റൂപ് നഗറിലെ ലാമറിൻ ടെക് സ്കിൽ യൂണിവേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി കാലിക്കറ്റ് സർവകലാശാല. എം.ജി. ലിജിഷയാണ് ടീം ക്യാപ്റ്റൻ. ടെലിൻ കെ. തമ്പി, ഇർഷാദ് എന്നിവരാണ് പരിശീലകർ. ഡിസിൽ ദേവീസ് സഹപരിശീലകനും അഖിൽ മുരളി, ഷമീല എന്നിവർ ടീം മാനേജർമാരുമാണ്.

കാറും ബൈക്കും റാപ്പുമായി ‘ ദിക്ഷ 25 ‘

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനിയറിങ് കോളേജില്‍ ( ഐ.ഇ.ടി. ) ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റിവലായ ‘ ദിക്ഷ 25 ‘ ഏപ്രില്‍ 11, 12 തീയതികളില്‍ നടക്കും. 11-ന് രാവിലെ മോട്ടോ ഷോയില്‍ വിദേശ നിര്‍മിത ഇറക്കുമതി കാറുകളുടെ പ്രദര്‍ശനമുണ്ടാകും. ഡോഡ്ജ്, മസ്താങ്, ബി.എം.ഡബ്ല്യു. തുടങ്ങിയ കാറുകള്‍ അണിനിരക്കും. 12-ന് ടു സ്‌ട്രോക്ക് ബൈക്കുകകളുടെ പ്രദര്‍ശനം രാവിലെ 11 മണിക്ക് തുടങ്ങും. യെസ്ഡി, ജാവ, ചേതക്, യമഹ  തുടങ്ങിയ 70-ലധികം വിന്റേജ് ബൈക്കുകളും സ്‌കൂട്ടറുകളുമാണുണ്ടാവുക. 11-ന് രാത്രി എട്ട് മണിക്ക് സീറോ പോസ് ബാന്റിന്റെ ഗാനമേളയും 12-ന് രാത്രി എട്ടിന് ഗബ്രി – ഫെജോ ടീമിന്റെ റാപും അരങ്ങേറും.

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ഓൺലൈൻ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് 26.03.2025 തീയതിയിലെ 44942/CDOE-C-ASST-1/2025/Admn നമ്പർ വിജ്ഞാപന പ്രകാരം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക് – ഇൻ – ഇന്റർവ്യൂ യഥാക്രമം ഏപ്രിൽ 21, 22 തീയതികളിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യസ കേന്ദ്രത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയ (CBCSS) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെയും പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 പ്രവേശനം വിദ്യാർഥികളുടെയും ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ഏപ്രിൽ 18 വരെയും 100/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. പരീക്ഷയുടെ വിശദമായ സമയക്രമവും ഓൺലൈൻ പരീക്ഷാ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ : 0494 2400288, 2407356.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) ബി.ടെക്ക്. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 10 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്ക്. ഫാഷൻ ടെക്‌നോളജി നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11-ന് നടക്കും. കേന്ദ്രം : കാർമൽ കോളേജ്, മാള.

ഒൻപതാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോ ളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 10-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനഃപരീക്ഷ

കോഴിക്കോട് പയ്യോളി അങ്ങാടി എ.വി. അബ്‌ദുറഹിമാൻ ഹാജി ആർട്സ് ആന്റ് സയൻ സ് കോളേജിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.എ. ഹിസ്റ്ററി കോംപ്ലിമെന്ററി കോഴ്സ് ‘ POL4 ( 3 ) C02 – Political Science : Political Ideas, Concepts and Ideologies ‘ നവംബർ 2023 റഗുലർ പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോംപ്ലിമെന്ററി കോഴ്സ് ‘ ICP1 ( 2 ) C01 – Indian Constitution and Politics : Basic Features and Governmental Structures ‘ നവംബർ 2022 റഗുലർ പരീക്ഷയുടെയും പുനഃപരീക്ഷ ഏപ്രിൽ 29-ന് നടക്കും.

പരീക്ഷ

നാലാം സെമസ്റ്റർ ബി.ആർക്. ( 2015, 2016 പ്രവേശനം ) ഏപ്രിൽ 2025, ( 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ( 1993 മുതൽ 2003 വരെ പ്രവേശനം ) എം.കോം. കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അവസാന വർഷ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ്ഒൻപത് (Advanced Financial Accounting ), 19 (Taxation – I) തീയതികളിൽ നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CBCSS – SDE – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top