കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025 ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 15 വരെ

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025 ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 15 വരെ

അഫിലിയേറ്റഡ് കോളേജുകളിലെ 2025 – 2026 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 15-ന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്. മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാണ്.

എം.എ. ഫങ്ഷണൽ ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എം.എ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ പ്രോഗ്രാമിന് 2025 – 27 ബാച്ചിലേക്ക് എസ്.സി. – 03, എസ്.ടി. – 02, ഇ.ടി.ബി. – 02 എന്നീ സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. മേൽ പറഞ്ഞ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റ് വിദ്യാർഥികളെയും പരിഗണിക്കും. ഫോൺ : 9446157542.

കണിയാമ്പറ്റ ബി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്

വയനാട് കണിയാമ്പറ്റയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ പി.ജി., നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 11 മണിക്ക് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9846717461.

മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് സെപ്റ്റംബർ എട്ടിന് നടത്തിയ വാക് – ഇൻ – ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ  സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബർ 18-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. MED 06 – Psychology of Individual Differences പേപ്പർ ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃപരീക്ഷ സെപ്റ്റംബർ 26-ന് നടക്കും. സമയം ഉച്ചക്ക് രണ്ടു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷാഅപേക്ഷ

സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷന് (വിദൂര വിഭാഗം) കീഴിൽ റീ – അഡ്മിറ്റ് / സ്ട്രീം ചേഞ്ച് ചെയ്തവർക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – CDOE ) ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ., ബി.കോം. നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം) ഡിസംബർ 2024, (2021 പ്രവേശനം മുതൽ) ഡിസംബർ2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിറ്റ്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ഡിസംബെർ 2025 റഗുലർ പരീക്ഷയ്ക്കും പിഴ കൂടാതെ സെപ്റ്റംബർ 29 വരെയും 200/- രൂപ പിഴയോടെ ഒക്ടോബർ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 16 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – 2020 പ്രവേശനം മുതൽ ) ബി.എ., ബി.കോം. ബി.ബി.എ., ബി.ടി.എ., ബി.എസ്.സി., അനുബന്ധ വിഷയങ്ങളുടെ നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( 2021, 2023 പ്രവേശനം ) എം.പി.എഡ്. നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) എം.എസ് സി. മൈക്രോബയോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടുറിസം മാനേജ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top