കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷം

സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, സെനറ്റംഗം വി.എസ്. നിഖില്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഇന്റർവെൽ’ തുടങ്ങി; വിദ്യാർഥികളെ വരവേൽക്കാൻ റേഡിയോ സി.യു.

സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അവസരമേകുന്ന കാലിക്കറ്റ് സർവകലാശാലാ റേഡിയോ സി.യുവിന്റെ ഇൻ്റർവെൽ പദ്ധതിക്ക് തുടക്കമായി. കാമ്പസ് ജി.എൽ.പി. സ്കൂളിൽ റേഡിയോ സി.യുവിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാമ്പസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾ പ്രക്ഷേപണം ചെയ്തായിരുന്നു തുടക്കം. റേഡിയോ ഡയറക്ടർ ഡോ. ശ്രീകല മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റേഡിയോ സി.യുവിലൂടെ ആശംസാസന്ദേശം നൽകി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, കമ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ഡോ. വി.എൽ. ലജിഷ്, പ്രധാനാധ്യാപകൻ ഗംഗാധരൻ, പി.ടി.എ. പ്രസിഡൻ്റ് സുന്ദരൻ, എസ്.എം.സി.  ചെയർമാൻ ശ്രീഘു, സർവകലാശാലാ പഠന വകുപ്പ് യൂണിയൻ വൈസ് ചെയർപേഴ്സൺ അഫ്രീന തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്‌മ രൂപപ്പെടുത്തുകയും വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് ഇൻ്റർവെല്ലിൻ്റെ ലക്ഷ്യം. എൽ.പി. മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ മുഖേന radio@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി. അച്യുതമേനോന്‍ ചെയറിന് ശിലയിട്ടു

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ സങ്കല്പങ്ങളുള്ള നേതാവായിരുന്നു അച്യുതമേനോന്‍ എന്ന് മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിക്കുന്ന സി. അച്യുതമേനോന്‍ ചെയറിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്യുതമേനോനിലെ നേതൃപാടവവും കമ്യൂണിസ്റ്റും മനുഷ്യസ്‌നേഹിയുമെല്ലാം കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവകള്‍ നല്‍കി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ പദ്ധതികള്‍ നിരവധിയാണെന്നും മന്ത്രി പറഞ്ഞു. ചെയറിന്റെ ശിലാസ്ഥാപനം മുന്‍ മന്ത്രി ബിനോയ് വിശ്വം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി കെ. രാജന്‍ മുഖ്യാതിഥിയായിരുന്നു. പി.പി. സുനീര്‍ എം.പി.,  പി. ബാലചന്ദ്രന്‍ എം.എല്‍.എ., ആലങ്കോട് ലീലാകൃഷ്ണന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ചെയര്‍ ഭാരവാഹികളായ ഡോ. വി. രാമന്‍കുട്ടി, എം.എം. സചീന്ദ്രന്‍, ടി.വി. ബാലന്‍, അഡ്വ. പി. വസന്തം, ഡോ. എം.സി. വസിഷ്ഠ്, വി.പി. സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഠന സമഗ്രികൾ കൈപ്പറ്റാം

വിദൂര വിദ്യാഭാസ വിഭാഗത്തിൽ 2022 അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പഠന സമഗ്രികൾ ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിദ്യാഭാസ വിഭാഗം അനുവദിച്ച ഐ.ഡി. കാർഡ് സഹിതം ഹാജരായി പഠന സമഗ്രികൾ കൈപ്പറ്റേണ്ടതാണ്.

ബി.സി.എ. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. പ്രോഗ്രാമിന് എസ്.സി. / എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( PG CCSS ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, ( നാനോസയൻസ് ) എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ അഞ്ച് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 വരെ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS UG ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. വൊക്കേഷണൽ സ്ട്രീം ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. വിഷ്വൽ കമ്മ്യുണിക്കേഷൻ, ബി.എ. മൾട്ടീമീഡിയ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. ( 2019 മുതൽ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 വരെ ലഭ്യമാകും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ( 2019 പ്രവേശം മുതൽ ), ബി.എ. മൾട്ടീമീഡിയ ( 2020 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.എ. മൾട്ടീമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 വരെ ലഭ്യമാകും.

പരീക്ഷ

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷ സെപ്റ്റംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ഹിന്ദി പഠന വകുപ്പ് സർവകലാശാലാ ക്യാമ്പസ്.

എം.സി.എ. ലാറ്ററൽ എൻട്രി ( 2019 പ്രവേശനം ) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2023, രണ്ടാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, 25 തീയതികളിൽ തുടങ്ങും.

വിദൂര വിഭാഗം ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ (CUCBCSS SDE) മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, ഒക്ടോബർ മൂന്ന്, 14, 21 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 27, 29 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം. ( CBCSS ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. അറബിക് ( CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ( CCSS 2022 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top