HIGHLIGHTS : Calicut University News; Incubation certificate handed over
ഇന്‍ക്യുബേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി
കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്‍ക്യുബേഷന്‍ സെന്ററായ ടി.ബി.ഐ – ഐ.ഇ.ടിയില്‍ ആരോഗ്യക്ഷേമം, സ്‌പോര്‍ട്‌സ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പായ ‘ സൗഖ്യ ‘യുടെ ഇന്‍ക്യുബേഷന്‍ സര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ഡയറക്ടര്‍ സി. നിധീഷ് കൈപ്പറ്റുന്നു. ഐ.ഇ.ടി. പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത്, സെക്ഷന്‍ ഓഫീസര്‍ ദീപക് ജോര്‍ജ് തുടങ്ങിയവര്‍ സമീപം
സി.ഡി.എം.ആർ.പി. ഒഴിവുകൾ : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലെ ( സി.ഡി.എം.ആർ.പി. ) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 13-ന് രാവിലെ 10.30-ന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ചുരുക്കപ്പട്ടികയും ഉദ്യോഗാർഥികൾക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികൾക്ക് എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഡിസംബർ 12 മുതൽ ലഭ്യമാകും. അവസാന തീയതി ഡിസംബർ 20.
അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ
ഫൈനൽ എം.ബി.ബി.എസ്. പാർട്ട് – I (2008, 2009 പ്രവേശനവും അതിന് മുൻപുള്ളതും / 2006 പ്രവേശനവും അതിന് മുൻപുള്ളതും) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16-ന് തുടങ്ങും. കേന്ദ്രം : ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CUCSS – 2020 പ്രവേശനം മുതൽ ) എം.ബി.എ. – ഹെൽത് കെയർ മാനേജ്‌മന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് ഏപ്രിൽ 2024 പരീക്ഷയുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു