
കാമ്പസിലെ നാല് പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളമിഷന്റെ അംഗീകാരം
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ നാല് പച്ചത്തുരുത്തുകള്‍ക്ക് അംഗീകാരം നൽകി ഹരിതകേരള മിഷന്‍. പരിസ്ഥിതി പഠനവകുപ്പും ഹരിതകേരളമിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകമുളദിനാചരണത്തിലായിരുന്നു ഇതിന്റെ പ്രഖ്യാപനം. കാമ്പസിനകത്ത് മുളങ്കാടുകള്‍ വളര്‍ത്തുന്ന ബാംബൂസെറ്റം, വിവിധ മാവിനങ്ങളുടെ തോട്ടമായ മാംഗോ ഓര്‍ച്ചാര്‍ഡ്, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, മിയോവാക്കി വനം എന്നിവയാണ് പച്ചത്തുരുത്ത് പട്ടികയിലിടം നേടിയത്. മലപ്പുറം ജില്ലാ ഹരിതകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. സീമ തുരുത്തുകളുടെ അംഗീകാരം സംബന്ധിച്ച സാക്ഷ്യപത്രം രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന് കൈമാറി. മുളദിനാചരണം രജിസ്ട്രാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠന വകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. കേരളവനഗവേഷണ കേന്ദ്രത്തിലെ റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. കെ.കെ. സീതാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഡോ. സന്തോഷ് നമ്പി, ഡോ. എ. യൂസഫ്, കെ. ശരണ്യ, ഡോ. എം. കാര്‍ത്തിക് തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ട്രൈബൽ കോൺഗ്രസ് – 2025
കേരളത്തിലെ ഗോത്രജനവിഭാഗങ്ങൾ നേരിടുന്ന രോഗങ്ങൾ, സുസ്ഥിര ആരോഗ്യത്തിനുള്ള പരമ്പരാഗത ഭക്ഷണരീതികൾ എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘കേരള ട്രൈബൽ കോൺഗ്രസ് 2025’ ആലത്തൂർ ശ്രീ നാരായണ കോളേജിൽ തുടങ്ങി. കാലിക്കറ്റ് സർവകലാശാലാ യുനെസ്കോ ചെയർ ഫോർ ഇന്റിജനസ് കൾച്ചറൽ ഹെറിറ്റേജ് ആൻഡ് സസ്‌റ്റൈനബിൾ ഡവലപ്മെന്റ്, കോഴിക്കോട് കിർത്താഡ്സ്, കേന്ദ്ര ഗോത്ര കാര്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കെ. രാധാകൃഷ്ണൻ എം.പി. ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രവീണ വിജയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സിനോടനുബന്ധിച്ചു തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരം യുനെസ്കോ ചെയർ ഹോൾഡർ ഡോ. ഇ. പുഷ്പലത പ്രകാശനം ചെയ്തു. പദ്‌മശ്രീ ജേതാവ് ചെറുവയൽ രാമൻ, ടെലിവിഷൻ താരം രാജ്‌കലേഷ് എന്നിവർ മുഖ്യാതിഥികളായി. പീച്ചി വനഗവേഷണ കേന്ദ്രം ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് മുഖ്യ പ്രഭാഷണവും കോൺഗ്രസ് കോ – ഓർഡിനേറ്ററും സാഹിത്യകാരിയുമായ ഡോ. ഇന്ദു മേനോൻ വിഷയാവതരണവും നടത്തി. കെ.ആർ. ഗോപിനാഥ്, ഡോ. ആർ. രവീന്ദ്രൻ, ഡോ. പ്രസീന ചെറുപാരമ്പത്ത്, എ.എൻ. അനുരാഗ്, വി. ദേവദാസ്, ഡോ. സൗമ്യ, ഡോ. കെ. പ്രദീപ്കുമാർ, കെ.കെ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വേട്ടക്കുറുമ വിഭാഗത്തിന്റെ കലാവതരണവും നാട്ടു ഭക്ഷണ കലവറയും ഒരുക്കി. കൂടാതെ വിവിധ വിഷയങ്ങളിൽ സംവാദം, അവതരണങ്ങൾ, കലാരൂപങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവ നടത്തും. വ്യാഴാഴ്ചയാണ് സമാപനം.
ദേശീയ അറബിക് സെമിനാർ
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും വളാഞ്ചേരി അസ്ഹരി തങ്ങൾ കൾചറൽ ഫോറവും സംയുക്തമായി സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചികോയ അൽ അസ്ഹരിയുടെ അറബി സാഹിത്യ സംഭാവനകളെ അധികരിച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കും. സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ സെപ്റ്റംബർ 22-ന് രാവിലെ 10 മണിക്ക് ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ഡോ. മോയിൻ ഹുദവി മലയമ്മ മുഖ്യപ്രഭാഷണം നടത്തും. അറബി വിഭാഗം മേധാവി ഡോ. ടി.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും. പ്രമുഖ പണ്ഡിതരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം – FYUGP ) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 255/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 23 മുതൽ ലഭ്യമാകും.
പരീക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേഴ്ഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 റഗുലർ പരീക്ഷകൾ സെപ്റ്റംബർ 25 ( Paper I – Applied Hindi Grammar ), 26 ( Paper II – Commercial Hindi ) തീയതികളിൽ നടക്കും. കേന്ദ്രം : ഹിന്ദി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
രണ്ടാം വർഷ – (2023 പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., (2017 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27-ന് തുടങ്ങും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഒന്നാം സെമസ്റ്റർ (2019 സ്‌കീം – 2019 മുതൽ 2023 വരെ പ്രവേശനം, 2024 സ്‌കീം – 2024 പ്രവേശനം) ബി.ടെക്. നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഹിന്ദി (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി ച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (CBCSS) ബി.ടി.എ. ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – SDE – 2020, 2021 പ്രവേശനം ) എം.എ. ഇഗ്ലീഷ് ഭാഷയും സാഹിത്യവും ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി, എം.എ. ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




