Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യാത്രയയപ്പ് നല്‍കി

HIGHLIGHTS : Calicut University News; Farewell was given

യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജീവനക്കാര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരീക്ഷാ ഭവന്‍ ബി.എസ് സി. വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ ഷര്‍മിള വിശ്വനാഥ്, ആസൂത്രണ വികസന വിഭാഗം ക്ലറിക്കല്‍ അസിസ്റ്റന്റ് പാത്തുമ്മു മൂച്ചിക്കോടന്‍ എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ കെ. ബിജു ജോര്‍ജ്ജ്, സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ടി.പി. ദാമോദരന്‍, എം. അബ്ദുസമദ്, സംഘടനാ പ്രതിനിധികളായ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, വി.എസ്. നിഖില്‍, കെ.പി. പ്രമോദ് കുമാര്‍, ഹബീബ് കോയ തങ്ങള്‍, നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം, കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, വിമുക്തി ക്ലബ്ബ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്‍ ജില്ലാ ലൈസണ്‍ ഓഫീസര്‍ പി. ബിജു ബോധവല്‍ക്കരണ ക്ലാസെടുത്തു. തേഞ്ഞിപ്പലം എച്ച്.ഐ. ജൈസല്‍ കെ.എം., എന്‍.എസ്.എസ്. പ്രോഗ്രാം അസിസ്റ്റന്റ് ഓഫീസര്‍ നൗഷാദ് തയ്യില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ച്ച എന്നിവര്‍ സംസാരിച്ചു.

ഇലക്ട്രീഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇല്ക്ട്രീഷ്യന്‍ തസ്തികയില്‍ 16.01.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പരിശോധനക്കായി മാര്‍ച്ച് 10-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരിസ്ഥിതി പഠനവകുപ്പ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. രാജീവന്‍ മുഖ്യാതിഥിയായി. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, വി.കെ. ഷാമിലി എന്നിവര്‍ സംസാരിച്ചു. നെറ്റ്, ജെ.ആര്‍.എഫ്. കരസ്ഥമാക്കിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ അദ്ധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളില്‍ നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. 2017 പ്രവേശനം അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 1-ന് തുടങ്ങും.

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ.യില്‍ പുനഃപ്രവേശനം നേടിയവരും സ്ട്രീം മാറ്റിയവരുമായവര്‍ക്ക് നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ 9 വരെയും 28 മുതല്‍ അപേക്ഷിക്കാം.

അദീബെ ഫാസില്‍ (ഉറുദു) പ്രിലിമിനറി ഒന്ന്, രണ്ട് വര്‍ഷ ഏപ്രില്‍ / മെയ് 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 170 രൂപ പിഴയോടെ 16 വരെയും അവസാന വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 170 രൂപ പിഴയോടെ 15 വരെയും 28 മുതല്‍ അപേക്ഷിക്കാം.

സര്‍വകാലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!