കാലിക്കറ്റില്‍ ടോക്‌സിക്കോളജി ദേശീയ സമ്മേളനം
വിഷശാസ്ത്ര പഠനത്തിലെ ഭാവി സാധ്യതകള്‍ വിശദമാക്കി സൊസൈറ്റി ഓഫ് ടോക്‌സിക്കോളജി ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കം.
സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ച് 25 വരെയാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ഓഫ് ടോക്‌സിക്കോളജി പ്രസിഡന്റും ലക്‌നൗവിലെ സെന്റര്‍ ഓഫ് ബയോമെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ പ്രൊഫ. അലോക് ധവാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. കെ.സി. ചിത്ര, ഡോ. പി.വി. മോഹനന്‍, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടോക്‌സിക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
സര്‍വകലാശാലയുടെ ജന്തുശാസ്ത്ര പഠനവകുപ്പില്‍ നിന്ന് വിരമിക്കുന്ന ഡോ. എം. നാസര്‍, ഡോ. വി.എം. കണ്ണന്‍ എന്നിവരെ 24-ന് ഉച്ചക്ക് രണ്ട് മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
പരീക്ഷാ രജിസ്‌ട്രേഷന്‍
വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിരുദം നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ ഏഴ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ്, ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.- ഫുള്‍ടൈം, പാര്‍ട്ട് ടൈം) റഗുലര്‍, സപ്ലിമെന്ററി ജനുവരി 2024 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ഡിസംബര്‍ 13 വരെയും പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. 2023 സെപ്റ്റംബര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 വരേക്ക് നീട്ടി.
പരീക്ഷാഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ അറബിക് (2021 പ്രവേശനം) നവംബര്‍ 2021, ഒന്നാം വര്‍ഷ അറബിക് (2018 പ്രവേശനം) പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.




