കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഡോ. പ്രഹ്‌ളാദ് വടക്കേപ്പാട്ട്- കാലിക്കറ്റിൽ

ഡോ. പ്രഹ്‌ളാദ് വടക്കേപ്പാട്ട്- കാലിക്കറ്റിൽ

റോബോട്ടിക്‌സ് രംഗത്തെ ഗവേഷകനും സിംഗപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസറുമായ ഡോ. പ്രഹ്‌ളാദ് വടക്കേപ്പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരുമായി സംവദിക്കുന്നു. നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും ഭാവിയിലുണ്ടാക്കാവുന്ന സാധ്യതകളെക്കുറിച്ചും ഡാറ്റാ മാനേജ്‌മെന്റിനെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, പഠനവകുപ്പ് മേധാവികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോ. എം.എ. ഉമ്മൻ എൻഡോവ്‌മെന്റ് അവാർഡ് സമ്മാനിച്ചു 

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്റർ സ്ഥാപക ദിന പ്രഭാഷണം സംഘടിപ്പിച്ചു. സെന്റർ സ്ഥാപക ഡയറക്ടർ ഡോ. എം.എ. ഉമ്മനെ ആദരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഡോ. എം.എ. ഉമ്മൻ എൻഡോവ്‌മെന്റ് അവാർഡും വിതരണം ചെയ്തു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിൽ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നതുമായ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് എൻഡോവ്‌മെന്റ് അവാർഡ് നൽകിവരുന്നത്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞൻ ഡോ. പാട്രിക് ഹെല്ലർ കെ.വി. ലക്ഷ്മിക്ക് എൻഡോവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. “പൗരത്വ അസമത്വങ്ങളും നഗരഭരണവും : ഇന്ത്യൻ നഗരങ്ങളുടെ ഒരു പഠനം” എന്ന വിഷയത്തിൽ  ഡോ. പാട്രിക് ഹെല്ലർ മുഖ്യപ്രഭാഷണം നടത്തി. പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡോ. പി. ചാക്കോ ജോസ്, ഡോ. പി. സബീന ഹമീദ്, ഇക്കണോമിക്സ്‌ പഠനവകുപ്പ് മേധാവി ഡോ. കെ.പി. റജുല ഹെലൻ, പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എസ്. സനൂപ് എന്നിവർ സംസാരിച്ചു.

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളുടെ മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് മണിക്കൂറാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 23-ന് നടക്കും. വിഷയം, അഭിമുഖം നടക്കുന്ന സമയം എന്നിവ ക്രമത്തിൽ : മലയാളം – 10.30, മാത്തമാറ്റിക്സ് – 12.30, സ്റ്റാറ്റിസ്റ്റിക്‌സ് – 02.30. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ : 9995450927.

ലോൺട്രി ക്വട്ടേഷൻ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസ്, ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്‌ഷീറ്റ്, തലയിണ കവർ, മേശവിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നിശ്ചിതഫോറം (145/- രൂപ) സർവകാലശാല ഭരണകാര്യാലയത്തിലെ ആസൂത്രണവികസനവിഭാഗത്തിൽ ഡിസംബർ 26 വരെ (രാവിലെ 10.30 മുതൽ വൈകീട്ട് 05.00 മണി വരെ) ലഭ്യമാകും. അപേക്ഷാഫീസായ 145/- രൂപ സർവകലാശാലാ ഫണ്ടിൽ അടച്ച് ആയതിന്റെ ചലാൻ രശീതി ഹാജരാക്കേണ്ടതാണ്. ഓരോ ക്വട്ടേഷന്റെയും കൂടെ സർവകലാശാലാ രജിസ്ട്രാറുടെ പേരിൽ 3,964/- രൂപ (മൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് രൂപ മാത്രം) നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ ഡിസംബർ 26-ന് വൈകിട്ട് 05.00 മണിക്ക് മുമ്പായി സർവകലാശാലാ ആസൂത്രണവികസനവിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്. കവറിന് പുറത്ത് “കാലിക്കറ്റ് സർവകലാശാല ലോൺട്രി വർക്ക് ഏറ്റെടുക്കുന്നതിനുള്ള ക്വട്ടേഷൻ” എന്ന് എഴുതണം. ഒട്ടിച്ച് സീൽ ചെയ്ത് ലഭിക്കുന്ന ക്വട്ടേഷനുകൾ ഡിസംബർ 29-ന് വൈകിട്ട് 03.00 മണിക്ക് സന്നിഹിതമായ ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്.

കോൺടാക്ട് ക്ലാസുകൾ മാറ്റിവച്ചു

വിദൂര വിഭാഗം 2023 പ്രവേശനം ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഡിസംബർ 20-ന്റെ ഓഫ്‌ലൈൻ – ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ മാത്രം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റു ക്ലാസുകൾക്ക് മാറ്റമില്ല.

ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

വിദൂര വിഭാഗം ( CBCSS ) 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ( CBCSS – UG ) – ബി.കോം., ബി.ബി.എ., ( CUCBCSS – UG ) ബി.കോം. ഹോണേഴ്‌സ്, പ്രൊഫഷണൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിന് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ( CBCSS ) ബി.കോം., ബി.ബി.എ. നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ – എം.കോം, മൂന്നാം സെമസ്റ്റർ – എം.എ. ഇംഗ്ലീഷ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top