
ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു
ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങളിൽ കനൈൻ ഫോറൻസിക്സിന്റെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് വകുപ്പ് കേരള പോലീസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന “പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക്സ്” സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിയമ പരിപാലന രംഗത്ത് സാങ്കേതികവിദ്യയും പ്രായോഗിക പരിശീലനവും സംയോജിപ്പിക്കുന്ന ഇത്തരം അക്കാദമിക് പദ്ധതികൾ സമൂഹസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നിർണായ കമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ നടന്ന പരിപാടിയിൽ സർവകലാശാലാ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ മുഖ്യപ്രഭാഷണം നടത്തി. ഫോറൻസിക് സയൻസ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ്കുമാർ, പോലീസ് അക്കാദ മി അസിസ്റ്റന്റ് ഡയറക്ടർമാരായ പി.എ. മുഹമ്മദ് ആരിഫ്, കെ.കെ. മൊയ്തീൻകുട്ടി, പോലീസ് അക്കാദമി ഫോറൻസിക് സയൻസ് വകുപ്പ് ഇൻചാർജ് മേധാവി ഡോ. ജിമിൽ ജോർജ്, കോഴ്സ് കോ – ഓർഡിനേറ്റർ ഡോ. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
റേഡിയോ സിയു സ്റ്റുഡിയോ കൺട്രോൾ റൂം തുറന്നു
കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക ഇന്റർനെറ്റ് റേഡിയോയ റേഡിയോ സിയുവിന്റെ സ്റ്റുഡിയോ കൺട്രോൾ റൂം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. ഉഷ ഫണ്ടിലൂടെ ലഭിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് കൺട്രോൾ റൂം സജ്ജമാക്കിയത്. ചടങ്ങിൽ സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ. ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. കെ. മുഹമ്മദ് ഹനീഫ, റേഡിയോ സിയു ഡയറക്ടർ ഡോ. ശ്രീകല മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമം കൂടിയായ റേഡിയോ സിയു 2022 ആഗസ്റ്റ് 15-നാണ് നിലവിൽ വന്നത്.
സർവകലാശാലാ സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2025 – 2026 അധ്യയന വർഷത്തേക്ക് ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് പ്രോഗ്രാമിന്റെ ബേസിക് ഓഫ് അഡ്‌വർടൈസ്‌മെന്റ് ആന്റ് ഡിസൈൻ പേപ്പർ കൈകാര്യം ചെയ്യുന്നതിനും എം.സി.എ. (റഗുലർ, ഈവനിംഗ്), എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിൽ പി.ജി., നെറ്റ്. പ്രസ്തുത വിഷയങ്ങളിൽ പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖ തീയതി : ഡിസംബർ 19 (ബി.എസ് സി. – എ.ഐ.), ഡിസംബർ 22 (എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ്), സമയം : രാവിലെ 10.30, കേന്ദ്രം : സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി (സി.സി.എസ്.ഐ.ടി.) കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
പി.എച്ച്.ഡി. പ്രവേശനം 2025
കാലിക്കറ്റ് സർവകലാശാല 2025 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഓൺലൈനായി ഡിസംബർ 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറൽ – 875/- രൂപ, എസ്.സി. / എസ്.ടി. – 330/- രൂപ. ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017.
ഹിന്ദി പഠനവകുപ്പിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഡിസംബർ 20 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി (പാർട്ട് ടൈം – ആറ് മാസം) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 20-ന് വൈകീട്ട് 5 മണി വരെ നീട്ടി. അപേക്ഷാ ഫീസ് 145/- രൂപ. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ വകുപ്പ് മേധാവി, ഹിന്ദി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635. (ഫോണ്‍ : 0494 2407252, 7392) എന്ന വിലാസത്തില്‍ ഡിസംബർ 22-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.
പുനർമൂല്യനിർണയഫലം
മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ഒക്ടോബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2023, നാലാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.ബി.എ. (2020 മുതൽ 2023 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



