
ബിരുദങ്ങള്‍ക്ക് അംഗീകാരം
നവംബർ 17-ന് ( തിങ്കൾ ) ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ 13 ഡിപ്ലോമ, 13219 ഡിഗ്രി, 13999 പി.ജി., ഒരു എം.ഫില്‍., 109 പിഎച്ച്.ഡി. ഉള്‍പ്പെടെ 27341 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവന്ദ്രന്‍ അധ്യക്ഷനായി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായ (2004 സിലബസ് – 2019 പ്രവേശനം) ബി.എച്ച്.എം. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് നവംബർ 26 വരെ അപേക്ഷിക്കാം. ലിങ്ക് നവംബർ 18 മുതൽ ലഭ്യമാകും.
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ (CCSS) പി.ജി. ഒന്നാം സെമസ്റ്റർ (2024, 2025 പ്രവേശനം), മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 255/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് കെ – റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
സർവകലാശാലാ പഠനവകുപ്പുകളിലെ (CCSS) ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം സെമസ്റ്റർ (2024 പ്രവേശനം മുതൽ), മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 255/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് കെ – റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
പരീക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ (2023 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജി, (2021, 2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ഒന്നിന് തുടങ്ങും.
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം – 2020 പ്രവേശനം മാത്രം) മെയ് 2025 സേ പരീക്ഷയും അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2015 സ്‌കീം – 2022 പ്രവേശനം മാത്രം) മെയ് 2025 സേ പരീക്ഷയും നവംബർ 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (CUCSS) എം.ബി.എ. – 2024 പ്രവേശനം ഫുൾ ടൈം ആന്റ് പാർട്ട് ടൈം, 2020 മുതൽ 2023 വരെ പ്രവേശനം ഫുൾ ടൈം – ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ – എം.എ. ഇക്കണോമിക്സ്, എം.എസ്.ഡബ്ല്യൂ. ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



