കാലിക്കറ്റ് സർവകലാശാല വാർത്തകൾ; മൂല്യങ്ങളുടെ ഉള്ളടക്കമാണ് ഭരണഘടന ; വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍

HIGHLIGHTS : Calicut University News; Constitution is the content of values; Dr. P. Raveendran

മൂല്യങ്ങളുടെ ഉള്ളടക്കമാണ് ഭരണഘടന ;  വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍

ഭരണഘടന വെറുമൊരു പുസ്തകം മാത്രമല്ല നാമെല്ലാവരും ആഗിരണം ചെയ്യേണ്ട മൂല്യങ്ങളുടെ ഉള്ളടക്കമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍വകലാശാലാ ഡെവലപ്‌മെന്റല്‍ സ്റ്റഡീസും നിയമപഠനവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനം ചെയ്യുന്ന മാനവിക – ധാര്‍മിക മൂല്യങ്ങളാണ് ഇന്ത്യ എന്ന ദേശത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നത്. നിയമത്തിനു മുന്നിലെ തുല്യതയും മതേതരത്വവും ഉറപ്പാക്കപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായി ഇവയുള്ളതുകൊണ്ടാണെന്ന് വി.സി. അഭിപ്രായപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും നിയമജ്ഞനുമായ അഡ്വ. ശിവന്‍ മഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി. നിയമപഠനവകുപ്പ് കോ – ഓര്‍ഡിനേറ്റര്‍ കെ. മുസമ്മില്‍ അമീന്‍, ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് കോ – ഓര്‍ഡിനേറ്റര്‍ ഡോ. ഒ.വി. മായ എന്നിവര്‍ സംസാരിച്ചു.

നിർമിത ബുദ്ധി ശില്പശാല

സമകാലിക അക്കാദമിക മേഖലകളിൽ നിർമിത ബുദ്ധിയുടെ പ്രാധാന്യത്തെ മുൻനിർത്തി കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന പ്രായോഗിക പരിശീലന ശില്പശാല സിൻഡിക്കേറ്റംഗം ഡോ. കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അക്കാദമിക മേഖലയിലെ എ.ഐ.-യുടെ ഉപയോഗം വിവിധ വിഷയങ്ങളിൽ പുതിയ ഗവേഷകതലങ്ങൾ സൃഷ്ടിക്കുവാനും അറിവിനെ ജനാധിപത്യവത്കരിക്കുവാനും നിർണായകമാണെന്നും ഇവയുടെ ഉപയോഗത്തിൽ സ്വയം ശാക്‌തീകരണം നേടുന്നതിൽ ഇത്തരം പരിശീലനക്യാംപുകൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനവകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. വാസുദേവൻ, ഡോ. വി.എൽ. ലജിഷ്, ഡോ. സി. ശാമിലി, ഡോ. എം. പ്രശാന്ത് എന്നിവർ സംസാരിച്ചു. അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കുന്ന ശില്പശാലയിൽ അക്കാദമിക മേഖലകളിലെ വിവിധ എ.ഐ. ടൂളുകളുടെ ധാർമിക ഉപയോഗത്തിൽ അവബോധം നൽകുന്നതോടോപ്പം പ്രായോഗിക പരിശീലനവും നൽകും. ഡോ. എം.കെ. സാബു (കുസാറ്റ്), ഡോ. അനു കുര്യാക്കോസ് (എൻ.ഐ.ടി. തിരുച്ചിറപ്പള്ളി), ഡോ. തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പ് ‘മാത്തമറ്റിക്കൽ ഫ്രെയിംവർക്ക് ഫോർ ക്വാണ്ടം ഇൻഫോർമേഷൻ തിയറി’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പഠനവകുപ്പിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സെമിനാർ. സർവകലാശാലാ ആര്യഭട്ടാ ഹാളിൽ നടക്കുന്ന പരിപാടി ജനുവരി 24-ന് രാവിലെ 9.30-ന് വൈസ് ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. പ്രീതി കുറ്റിപ്പുലാക്കൽ അധ്യക്ഷത വഹിക്കും. ഡോ. വി.ബി. കിരൺ കുമാർ (കുസാറ്റ്), ഡോ. ടിജു ചെറിയാൻ ജോൺ (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസ്, ഗോവ ക്യാമ്പസ്), ഡോ. കെ. സുമേഷ് (ഐ.ഐ.ടി. മദ്രാസ്), ഡോ. റിതബ്രത സെൻഗുപ്‌ത (ഐസർ ബെഹ്‌റാൻപുർ), ഡോ. പി. പ്രസാദ് (കാലിക്കറ്റ് സർവകലാശാല) തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ (CBCSS – UG) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.കോം., ബി.ബി.എ., ബി.എ. മൾട്ടി മീഡിയ, ബി.സി.എ., ബി.കോം. വൊക്കേഷണൽ സ്ട്രീം, ബി.എസ്.ഡബ്ല്യൂ.,, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. വിഷ്വൽ കമ്മ്യൂണികേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. അഫ്സൽ – അൽ – ഉലമ, ബി.ജി.എ., (CUCBCSS – UG) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമാ ആന്റ് ഫൈൻ ആർട്സിലെ ആറാം സെമസ്റ്റർ ബി.ടി.എ. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( പ്രോജക്ട് മോഡ് കോഴ്സ് ) പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യുകൾച്ചർ ഓഫ് അഗ്രി – ഹോർട്ടികൾച്ചറൽ കോർപസ് ( 2024 പ്രവേശനം ) നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!