കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ അനുശോചിച്ചു

കാലിക്കറ്റ് സർവകലാശാല ഹിന്ദി വകുപ്പ് പ്രൊഫസറും ഭാഷാ ശാസ്ത്ര വിദഗ്ധയുമായിരുന്ന ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചിച്ചു. 1972 ലാണ് ഇവർ ഹിന്ദി വകുപ്പിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഭാഷയുമായി ബന്ധപ്പെട്ടും ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണ ലേഖനങ്ങൾ വിവിധ ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തന വിജ്ഞാനത്തെ ഭാഷാശാസ്ത്രവുമായി ചേർത്തുകൊണ്ട് അധ്യയനവും അധ്യാപനവും നടത്തിയ ഡോ. ചന്ദ്രികയ്ക്ക് സംഗീതത്തിലും വായനയിലും അഭിരുചിയുണ്ടായിരുന്നുവെന്ന് വൈസ് ചാൻസിലർ അനുസ്മരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം. ഹിന്ദി – മലയാളം താരതമ്യ വ്യാകരണത്തിലാണ് ഡോ. ചന്ദ്രിക ഗവേഷണ ബിരുദം നേടിയത്. പത്മശ്രീ ഡോ. മാലിക് മുഹമ്മദിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. 2005 – ൽ സർവകലാശാലാ സേവനത്തിൽ നിന്നു വിരമിച്ചു.

പി.ജി. പ്രവേശനം: ഓൺലൈനായി റിപ്പോർട്ട് ചെയ്യാം 

2024-2025 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള  ഒന്ന്, രണ്ട്  ഘട്ട അലോട്ട്മെന്റുകൾ പ്രകാരം അലോട്ട്മെന്റ് ലഭിച്ചവർ, മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ്  ലഭിച്ച കോളേജുകളിൽ ആഗസ്റ്റ് അഞ്ചിനു മുൻപായി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ മൂലം, അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈൻ / ഇ-മെയിൽ വഴി  കോളേജുകളിൽ റിപ്പോർട്ട് ചെയ്തു  പ്രവേശനം ഉറപ്പാക്കാവുന്നതാണ്. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ മൂലം ഹാജകരാകാൻ പറ്റാത്തവർക്ക് അതത്‌ കോളേജുകളുമായി ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗിക്കാം.

സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി.: ലേറ്റ് രജിസ്‌ട്രേഷൻ 11 വരെ

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലേക്ക് പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന (CUCAT 2024) പി.ജി. പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്താനുള്ള സൗകര്യം ആഗസ്റ്റ് 11-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. പ്രവേശനം ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. വിജ്ഞാപന പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 920/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപ. (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 1140/- രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 700/- രൂപയുമാണ്). യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 90/- രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. പ്രോഗ്രാമുകളുടെ ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. സ്പോർട്സ് ക്വാട്ട, ലക്ഷദ്വീപ് ക്വാട്ട എന്നീ സംവരണ വിഭാഗങ്ങളിലെ ഒഴിവു വിവരങ്ങള്‍ അറിയുന്നതിനായി വിവിധ പഠനവകുപ്പുമായി ബന്ധപ്പെടണം. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകര്‍പ്പ്, സ്പോർട്സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ അവസാന തിയ്യതിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.  അതത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള്‍ ഇന്ത്യാ ക്വാട്ട എന്നിവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരേയും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്. വിദ്യാർഥികൾക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി അതത് പഠനവകുപ്പുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്താം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017, 2660600.

ബി.എഡ്. സംവരണ സീറ്റൊഴിവ്

പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ( ഭിന്നശേഷി സംവരണം ) ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

വയനാട് കണിയാമ്പറ്റയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. – ഇംഗ്ലീഷ് (ലാറ്റിൻ കാത്തലിക്), സോഷ്യൽ സയൻസ് (ധീവര), ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് (ഭാഷാ ന്യൂനപക്ഷം – കന്നഡ) വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. ക്യാപ് ഐ.ഡി. ഉള്ളവർ ആഗസ്റ്റ് അഞ്ചിന് 11 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9846717461.

വയനാട് പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. സോഷ്യൽ സയൻസ് -1 (കുടുംബി), ഇംഗ്ലീഷ്-2(ലാറ്റിൻ കാത്തലിക്, ഭിന്നശേഷി) ഗണിതശാസ്ത്രം – 2 (ധീവര, ഇ.ഡബ്ല്യൂ.എസ്) എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്തവർ ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും.

എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സർവകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., ബി.പി.എഡ്. പ്രവേശനം

2024 – 2025 അധ്യയന വർഷത്തെ സർവകലാശാലാ സെന്ററുകൾ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ( CUCAT 2024 – ന്റെ ഭാഗമായി ) എന്നിവടങ്ങളിലേക്കുള്ള ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., ബി.പി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യഥാ ക്രമം ആഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വച്ച് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ, ഒറിജിനൽ ടി.സി., സംവരണ, മൈഗ്രേഷൻ, (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ) തുല്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. പ്രവേശന സമയത്ത് ഹാജരാകാത്ത വിദ്യാർഥികൾക്ക് പിന്നീട് അവസരം ഉണ്ടായിരിക്കില്ല. പ്രവേശനം നേടുന്നവർ മുഴുവൻ ഫീസും അന്ന് തന്നെ അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷയും വൈവയും മാറ്റി

ആഗസ്റ്റ്‌ അഞ്ചിന് തുടങ്ങാനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും  ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.

ബി.എഡ്. പരീക്ഷ മാറ്റി

ആഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.

 പരീക്ഷ

ജൂലൈ 31, ആഗസ്റ്റ് രണ്ട് തീയതികളിൽ മാറ്റിവെച്ച അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കായുള്ള വിവിധ രണ്ടാം സെമസ്റ്റർ പി.ജി. (CBCSS – PG 2019 സ്‌കീം), എം.സി.എ. (2020 സ്‌കീം 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 / ഏപ്രിൽ 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കും. പരീക്ഷാ സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

മാറ്റിവച്ച നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് അഞ്ച്, ഏഴ് തീയതികളിൽ നടക്കും.

മാറ്റിവച്ച ഏഴാം സെമസ്റ്റർ ബി.ടെക്. (2013 പ്രവേശനം മാത്രം) / പാർട്ട് ടൈം ബി.ടെക്. (2013 & 2014 പ്രവേശനം) ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 12, 14 തീയതികളിൽ നടക്കും. കേന്ദ്രം: സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്.

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. എട്ടാം സെമസ്റ്റർ (CBCSS 2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ, രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) ഏപ്രിൽ 2024 (2022 & 2023 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും, ഏപ്രിൽ 2023 (2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ എം.വോക്. (2020 പ്രവേശനം മുതൽ) അപ്ലൈഡ് ബയോടെക്‌നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ്, (2021 പ്രവേശനം മുതൽ) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് – നവംബർ 2023 / നവംബർ 2022 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.

എല്ലാ അവസരങ്ങളും നഷ്‌ടമായ 2004 മുതൽ 2008 വരെ പ്രവേശനം ( 2004 സ്‌കീം ) ഏഴാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 21-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള മാറ്റിവച്ച ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 23, 27 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് മെയ് 2022, ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, മൂന്നാം സെമസ്റ്റർ എം.എ. അറബിക്, എം.എ. ഫിലോസഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. മാർച്ച് 2023, ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ടെക്. (2019 സ്‌കീം) നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. മൂല്യനിർണയ ക്യാമ്പ്

നാലാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2024 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആഗസ്റ്റ് അഞ്ചു മുതൽ ഏഴ് വരെ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top