HIGHLIGHTS : Calicut University News; Climate change in the poles will affect distant lands too - Dr. Thampan Meloth
ധ്രുവങ്ങളിലെ കാലാവസ്ഥാമാറ്റം ദൂരദേശങ്ങളെയും ബാധിക്കും – ഡോ. തമ്പാന്‍ മേലോത്ത്
ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാ മാറ്റങ്ങള്‍ അതിവിദൂരമായ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ പോലും ബാധിക്കുമെന്ന് ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്ത് പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടാകുന്ന കനത്ത കാലവര്‍ഷം കൂടുതല്‍ താപത്തെ അന്തരീക്ഷത്തിലേക്കെത്തിക്കുന്
സർവകലാശാലയിൽ സൗജന്യ യു.ജി.സി. നെറ്റ് പരിശീലനത്തിന് തുടക്കമായി
കാലിക്കറ്റ് സർവകലാശാലയിൽ യു.ജി.സി. നെറ്റ് സൗജന്യ പരിശീലനത്തിന് തുടക്കമായി. കേരള സർക്കാർ നാഷണൽ എംപ്ലോയിമെന്റ് സർവീസ് വകുപ്പിന് കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന സർവകലാശാലാ എംപ്ലോയിമെന്റ് ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സർവകലാശാലാ ഫണ്ടോടു കൂടിയാണ് പരിശീലനം. പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗൈഡൻസ് ബ്യൂറോ മേധാവി ഡോ. സി. സി. ഹരിലാൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ടി. വസുമതി, ഗൈഡൻസ് ബ്യൂറോ ഉപമേധാവി ടി. അമ്മർ, പബ്ലിക് റിലേഷൻ ഓഫീസർ സി. കെ. ഷിജിത്ത്, എം. വി. സക്കറിയ, പി. ഹരിഹരൻ തുടങ്ങിയർ സംസാരിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. കെ. വി. മുഹമ്മദ് ക്ലാസെടുത്തു. 12 ദിവസമാണ് പരിശീലനം.
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ ക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28-ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി. വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407356, 0494 2400288.
പരീക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.
വിദൂര വിഭഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ( 2015 പ്രവേശനം മാത്രം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു