HIGHLIGHTS : Calicut University News; Child Marriage Free Bharat Pledge
ബാല വിവാഹ മുക്ത ഭാരത് പ്രതിജ്ഞ
ബാല വിവാഹ മുക്ത ഭാരത് പ്രചാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാർക്ക് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
അധ്യപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയത്ത മാർക്കോടെ ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ പി.ജി., ബന്ധപ്പെട്ട വിഷയത്തിൽ ടീച്ചർ എബിലിറ്റി ടെസ്റ്റ് / പി.എച്ച്.ഡി., ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ വിഷയത്തിൽ ഒരു വർഷത്തെ അധ്യാപക / ഗവേഷണ പരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി : 64. അഭിമുഖത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇ-മെയിൽ / മൊബൈൽ ഫോൺ വഴി അറിയിക്കും. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ 2018 – 2020, 2019 – 2021 ബാച്ച് മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഡിസംബർ 16-നുള്ളിൽ കൈപ്പറ്റേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് കണ്ടുകെട്ടും.
അഡീഷണൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ
തേർഡ് പ്രൊഫഷണൽ ( 2008 സ്‌കീം – 2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും ) ബി.എ.എം.എസ്. സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷക ൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : വൈദ്യരത്നം പി. എസ്. ആയുർവേദ കോളേജ്, കോട്ടയ്ക്കൽ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. അഞ്ചാം സെമസ്റ്റർ (2004 – സ്‌കീം) ഏപ്രിൽ 2022 ഒറ്റത്തവണ പരീക്ഷയുടെയും നാലാം സെമസ്റ്റർ (2012, 2017, 2022 – സ്‌കീം) ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു