സി.എച്ച്. സമഗ്ര പ്രതിഭ – അബ്ദുസമദ് സമദാനി എം.പി.
രാഷ്ട്രീയത്തോടൊപ്പം മത, ധാര്‍മിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളെക്കൂടി സ്വാംശീകരിച്ച് ഉള്‍ക്കൊണ്ട സമഗ്രപ്രതിഭയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച്. ചെയര്‍ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സംസ്‌കാരവും സി.എച്ച്. സമന്വയിപ്പിച്ചു. എഴുത്തും പ്രസംഗവും രാഷ്ട്രീയവും ഭരണാധികാരവുമെല്ലാം അദ്ദേഹത്തിന്റെ പ്രതിഭയുടെ വിസ്മയകരമായ ആവിഷ്‌കാരങ്ങള്‍ മാത്രമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക ധാരകളെ സംയോജിപ്പിച്ച മഹാരഥന്മാരുടെ ശ്രേണിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും സമദാനി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി., ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., ഡോ. വി.പി. അബ്ദുല്‍ ഹമീദ്, എം.എ. ഖാദര്‍, ഡോ. ഖാദര്‍ പാലാഴി, എ.പി. ഇബ്രാഹീം മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6 വരെ നീട്ടികാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും. ഒഴിവുകളുടെ വിവരത്തിന് വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുമായോ സര്‍വകലാശാലാ സെന്ററുമായോ ബന്ധപ്പെടേണ്ടതാണ്.
വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍, പഠനവകുപ്പുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ഒന്നാം ഘട്ടം പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ 18-ന് നടക്കും. അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഒക്‌ടോബര്‍ 3-നും പുറപ്പെടുവിക്കും. രണ്ടാം ഘട്ടം ഒക്‌ടോബര്‍ 31-ന് നടക്കും. അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഒക്‌ടോബര്‍ 10-ന് പുറപ്പെടുവിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍കാലിക്കറ്റ് സര്‍വലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഒക്‌ടോബര്‍ 13-നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം
(കോഴിക്കോട്, വയനാട് എഡിഷനുകളില്‍ക്കൂടി ഉള്‍പ്പെടുത്താന്‍ താല്‍പര്യം)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒരു പാനല്‍ തയ്യാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍ ഒക്‌ടോബര്‍ 7-ന് പകല്‍ 2 മണിക്ക് ഐ.ടി.എസ്.ആറില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ നിയമനം
(കോഴിക്കോട്, വയനാട് എഡിഷനുകളില്‍ക്കൂടി ഉള്‍പ്പെടുത്താന്‍ താല്‍പര്യം)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒരു പാനല്‍ തയ്യാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍ ഒക്‌ടോബര്‍ 7-ന് രാവിലെ 10.30-ന് ഐ.ടി.എസ്.ആറില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.സി.എ. സീറ്റൊഴിവ്കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 7907495814.
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
(കോഴിക്കോട് എഡിഷനിലും പ്രസിദ്ധീകരിക്കണം)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 6. ഫോണ്‍ 0495 2761335, 9645639532, 9895843272.
പരീക്ഷ
സപ്തംബര്‍ 18-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പരീക്ഷ ഒക്‌ടോബര്‍ 5-ന് പകല്‍ 1.30-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എഫ്.ടി. സപ്തംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലംമൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 14 വരെ അപേക്ഷിക്കാം.
മൂന്നാം സെസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം.




