
കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ്: ഡോ. ആർ. രാമകുമാർ സെനറ്റ് പ്രതിനിധി
കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലെ സെനറ്റ് പ്രതിനിധിയായി സംസ്ഥാന ആസൂത്രണ ബോർഡംഗവും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രൊഫസറുമായ ഡോ. ആർ. രാമകുമാറിനെ തിരഞ്ഞെടുത്തു. യോഗത്തിൽ 58 പേർ പങ്കെടുത്തു. സിന്‍ഡിക്കേറ്റംഗം അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു.
സർവകലാശാലാ സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2025 – 2026 അധ്യ യന വർഷത്തേക്ക് ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് പ്രോഗ്രാമിന്റെ ബേസിക് ഓഫ് അഡ്‌വർടൈസ്‌മെന്റ് ആന്റ് ഡിസൈൻ പേപ്പർ കൈകാര്യം ചെയ്യുന്നതിനും എം.സി.എ. (റഗുലർ, ഈവനിംഗ്), എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിൽ പി.ജി., നെറ്റ്. പ്രസ്തുത വിഷയങ്ങളിൽ പി.എച്ച്ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖ തീയതി : ഡിസംബർ 19 (ബി.എസ് സി. – എ.ഐ.), ഡിസംബർ 22 (എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ്), സമയം : രാവിലെ 10.30, കേന്ദ്രം : സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി (സി.സി.എസ്.ഐ.ടി.) കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: അപേക്ഷാ തിയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയുടെ ആറുമാസ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31 വരെ നീട്ടി. ആറു മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത ബിരുദം. അപേക്ഷാ ഫീസ് ജനറൽ : 645/- രൂപ., എസ്.സി. / എസ്.ടി. : 285/- രൂപ. ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്ന കോഴ്സില്‍ ഏറ്റവും പുതിയ മള്‍ട്ടിമീഡിയ സോഫ്റ്റ്‍വെയറുകളില്‍ പരിശീലനം നല്‍കും. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ എ.ഐ. ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത പ്രായോഗിക പരിശീലനമാണ് കോഴ്സിന്റെ സവിശേഷത. പഠന കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ് : 9946823812, 9846512211.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200/- രൂപ പിഴയോടെ ജനുവരി 05 വരെയും അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ ബി.പി.എഡ്. (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 06 വരെയും 200/- രൂപ പിഴയോടെ 08 വരെയും അപേക്ഷിക്കാം.
പരീക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ – എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺ സ്റ്റിട്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ഡിസംബർ 2025, എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ഡിസംബർ 2025, എൽ.എൽ.എം. (2020 പ്രവേ ശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12-ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ മൂന്ന്, ഒന്ന് സെമസ്റ്റർ ബി.ടെക്. (2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജനുവരി 14, 20 തീയതികളിൽ തുടങ്ങും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജമെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി, മൂന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജമെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




