കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; കാലിക്കറ്റ് വി.സി. നിയമനം: ഡോ. പി.കെ. ധര്‍മരാജന്‍ സെനറ്റ് പ്രതിനിധി

കാലിക്കറ്റ് വി.സി. നിയമനം: ഡോ. പി.കെ. ധര്‍മരാജന്‍ സെനറ്റ് പ്രതിനിധി

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലേക്ക് സര്‍വകലാശാലാ സെനറ്റ് പ്രതിനിധിയിയായി ഡോ. പി.കെ. ധര്‍മരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമാണ്. സിന്‍ഡിക്കേറ്റഗം അഡ്വ. പി.കെ. ഖലീമുദ്ധീനാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പില്‍ 39 പേര്‍ ഡോ. ധര്‍മരാജനെ അനുകൂലിച്ചു. വൈസ് ചാൻസിലർ സ്ഥലത്തില്ലാതിരുന്നതിനാൽ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണനാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

അന്തര്‍ദേശീയ ഫോക്‌ലോർ ദിനാചരണത്തിന്‍റെ ഭാഗമായി തെയ്യം അരങ്ങേറി

അന്തര്‍ദേശീയ ഫോക്‌ലോർ ദിനാചരണത്തിന്‍റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ അരങ്ങേറിയ കുട്ടിച്ചാത്തൻ തെയ്യം.

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: സംവരണ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. താത്പര്യമുള്ളവർ ആഗസ്റ്റ് 25-ന് ഉച്ചക്ക് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ നേരിട്ട് ഹാജരാകണം. ബി.എസ് സി. ഫുഡ് ടെക്‌നോളജി വിദ്യാർഥികളുടെ അഭാവത്തിൽ ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ടെക്‌നോളജി വിഭാഗക്കാരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ആഗസ്റ്റ് 25-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ – മെയിൽ : wshod@uoc.ac.in .

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., എം.സി.എ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.

പരീക്ഷാഫലം

നാലാം സെമസ്റ്റർ (CBCSS – UG – 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top