കാലിക്കറ്റ് സർവകലാശാല വാർത്തകൾ; അഖിലേന്ത്യാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ്

HIGHLIGHTS : Calicut University News; Calicut to host All India Badminton Championship

അഖിലേന്ത്യാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് 

വിജയവാഡ കെ.എൽ. യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണമേഖല അന്തർസർവകലാശാലാ പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല സെമിയിൽ പ്രവേശിച്ച് അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് കാലിക്കറ്റ് ടീം അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. ടീമംഗങ്ങൾ : എസ്.ഡി. ആദിത്യൻ, അതുൽ ജോൺ മാത്യു, എസ്. അക്ഷിത് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), റോബൻ വി. റോണി, കമൽ കൃഷ്ണ, അദിൻ അജയ്, വി.സി. ഹരിപ്രസാദ് (എസ്.എസ്. കോളേജ് അരീക്കോട്), പരിശീലകൻ : ഫെബിൻ ദിലീപ് (കാലിക്കറ്റ് സർവകലാശാല), സഹ പരിശീലകൻ : സജീർ (മലബാർ കോളേജ് മാണൂർ), മാനേജർ : ഹബീബ് റഹ്മാൻ (ഗവ. കോളേജ് കുന്ദമംഗലം).

പ്രൊഫ. അനിൽ സി. മാത്തൂർ പ്രഭാഷണം നടത്തി

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പും ഫിസിക്സ് പഠനവകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഐ.എസ്.ആർ.ഒ. – സ്പേസ് അപ്ലികേഷൻ സെന്റർ മുൻ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. അനിൽ സി. മാത്തൂർ മുഖ്യപ്രഭാഷണം നടത്തുന്നു. ‘ബഹിരാകാശ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പ് അവസരങ്ങൾ, ഉയർന്നുവരുന്ന ബഹിരാകാശ ആവാസവ്യവസ്ഥയിൽ ശാസ്ത്ര വിദ്യാഥികളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

പ്രോജക്ട് ഫെലോ നിയമനം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് അസോ. പ്രൊഫസർ ഡോ. മഞ്ജു സി. നായർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിട്ടുള്ള പ്രോജക്ടിലേക്ക് – പ്രോജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീലഗിരി ബയോസ്ഫിയർറിസർവിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിലുള്ള ബ്രയോഫൈറ്റ് വൈവിധ്യത്തിന്റെ വിലയിരുത്തലാണ് പ്രോജക്ട്. ഫണ്ടിങ് ഏജൻസി : കെ.എസ്.സി.എസ്.ടി.ഇ. ഇ. ആന്റ് ഇ. – സ്‌കീം. ഒരു എസ്.സി. സംവരണ ഒഴിവാണുള്ളത്. പ്രോജക്ട് കാലാവധി മൂന്ന് വർഷം. യോഗ്യത : എം.എസ് സി. ബോട്ടണി / പ്ലാന്റ് സയൻസ്, സി.എസ്.ഐ.ആർ. – യു.ജി.സി. നെറ്റ് / കാറ്റഗറി 3 പിഎച്ച്.ഡി. / സാധുവായ ഗേറ്റ് സ്കോർ. ബ്രയോഫൈറ്റ് ടാക്സോണമിയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റയും മതിയായ രേഖകളും ജനുവരി 15-ന് മുൻപായി ഇ-മെയിലായോ തപാൽ മുഖേനയോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : ഡോ. മഞ്ജു സി. നായർ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെ.എസ്.സി. എസ്.ടി.ഇ. ഇ. ആന്റ് ഇ. – സ്‌കീം, അസോ. പ്രൊഫസർ, ബോട്ടണി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673 635, ഇ – മെയിൽ : manjucali@gmail.com , ഫോൺ : 9447439634. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

ബൈൻഡർ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ പ്രസ്സിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽ.ഡി. ബൈൻഡർ നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 23-ന് നടക്കും. യോഗ്യത : എസ്.എസ്.എൽ.സി., കെ.ജി.ടി.ഇ. / എം.ജി.ടി.ഇ. ബുക്ക് ബൈൻഡിങ് ( ലോവർ ). ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം – 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS ) എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് – നാലാം സെമസ്റ്റർ (2020 പ്രവേശനം) ഏപ്രിൽ 2025, നാലാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, എട്ടാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026, പത്താം സെമസ്റ്റർ (2020, 2021 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 08 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.എഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!