
കാലിക്കറ്റ് എൻ.എസ്.എസ് അവാർഡുകൾ സമ്മാനിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2023 – 24 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളൻ്റിയർമാർ എന്നിവർക്കുള്ള സർവകലാശാലാതല അവാർഡുകൾ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ വിതരണം ചെയ്തു. മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർ / യൂണിറ്റ് : എസ്.ആർ. ജിൻസി (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), ഡോ. ടി. മൻസൂറലി (ഫാറൂഖ് കോളേജ്), എം. പി. സമീറ (ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ), കെ. അജീഷ് കുമാർ (എസ്.വി.പി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ് പാലേമാട്), ഡോ. വി.പി. ഷബീർ (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), പ്രിൻസി ഫ്രാൻസിസ് (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ), ഡോ. കെ.എസ്. ധന്യാ ശങ്കർ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), എ. മുഹമ്മദ് നൗഫൽ (ഖിദ്മത് ആർട്സ് ആന്റ് സയൻസ് കോളേജ് തിരുന്നാവായ), ഡോ. വിമല കെ. ജോൺ (സെന്റ് തോമസ് കോളേജ്), സുനേഷ് പാറയിൽ (മജിലിസ് ആർട്സ് ആന്റ് സയൻസ് കോളേജ് പുറമണ്ണൂർ). മികച്ച പുരുഷ വൊളൻ്റിയർമാർ : കെ.എസ്. അഭിലാഷ് (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ. മുഹമ്മദ് ബാസിൽ (ഫാറൂഖ് കോളേജ്), ടി. ഷാമിൽ (ഇ.എം.ഇ.എ. ട്രെയിനിങ് കോളേജ് കൊണ്ടോട്ടി), പി.ആർ. അംജദ് ഷാൻ (ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ), പി. മുഹമ്മദ് ഫാസിൽ (ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി), മുഹമ്മദ് യസീം ഫയദ് തയ്യിൽ (എം.ഇ.എസ്. മമ്പാട് കോളേജ്), ഷിനാൻ ഷൗക്കത്ത് (എസ്.വി.പി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ് പാലേമാട്), ഇ.എസ്. ദേവദത്ത് (ശ്രീകൃഷ്‌ണാ കോളേജ് ഗുരുവായൂർ), ഇ. പ്രവീൺ (ഐഡിയൽ ആർട്സ് ആന്റ് സയൻസ് കോളേജ് ചെറുപ്പുളശ്ശേരി). മികച്ച വനിതാ വൊളൻ്റിയർമാർ : ആൽബി സജി (ഗവ. ലോ കോളേജ് കോഴിക്കോട്), കെ.വി. അമൃതാ കൃഷ്‌ണ (പ്രൊവിഡൻസ് കോളേജ് കോഴിക്കോട്), പി.പി. ഷഫ്‌ന (കെ.കെ.ടി.എം. ഗവ. കോളേജ് പുല്ലൂട്ട്), ഒ. ഗായത്രി (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ. സഫീന മിസ്രി (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), ദിയ ശ്രീജിത്ത് (പ്രൊവിഡൻസ് കോളേജ് കോഴിക്കോട്), കെ.ജെ. കൃഷ്ണാഞ്ജലി (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), എം.എസ്. ലക്ഷ്മി ചന്ദന (ഹോളി ക്രോസ്സ് ഐ.എം.ടി.), കെ. ഐശ്വര്യ (എം.ഇ.എസ്. കേവീയം കോളേജ്), എ.പി. ഫാത്തിമാ ഷദ (എം.ഇ.എസ്. മമ്പാട് കോളേജ്). ചടങ്ങിൽ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ മുഖ്യാതിഥിയായി. സംസ്ഥാന ഇ.എസ്.എസ്. ഓഫീസർ ഡി. ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എൻ.എ. ശിഹാബ്, ഇ.ടി.ഐ. കോ-ഓർഡിനേറ്റർ ഡോ. എൻ.എം. സണ്ണി, ജില്ലാ കോ-ഓർഡിനേറ്റർമാരായ ഫസീൽ അഹമ്മദ്, മുഹമ്മദ് നൗഫൽ, രഞ്ജിത് വർഗീസ്, റഫീഖ് അഹമ്മദ്, സർവകലാശാലാ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. റീഷ കാരള്ളി എന്നിവർ സംസാരിച്ചു.
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പില്‍ നിന്നു വിരമിച്ച അധ്യാപകന്‍ ഡോ. എം.എസ്. കൃഷ്ണന്റെ നിര്യാണത്തില്‍ പഠനവകുപ്പ് അനുശോചിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ ഇദ്ദേഹം 2005-ല്‍ റീഡര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, ഡോ. എന്‍.എന്‍. ബിനിത, ഡോ. എന്‍.കെ. രേണുക എന്നിവര്‍ സംസാരിച്ചു.
ബി.പി.എഡ്. / ബി.പി.ഇ.എസ്. ലേറ്റ് രജിസ്‌ട്രേഷൻ 10 വരെ ലഭ്യമാകും
2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകൾ എന്നിവകളിലെ ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ 10-ന് വൈകീട്ട് അഞ്ച് മണി വരെ ലഭ്യമാകും. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് കോളേജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 975/- രൂപ., എസ്.സി. / എസ്.ടി. വിഭാഗത്തിന് 615/- രൂപ. അപേക്ഷകർ സർവകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ നിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണം അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, അസല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ (കൈവശമുള്ളവര്‍), സ്പോര്‍ട്സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്. യോഗ്യതാ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600, 2407547 (സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷൻ).
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ് / എനി ടൈം രജിസ്‌ട്രേഷൻ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി. / സി.എസ്.ഐ.ആർ. ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം. റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പി.പി. പ്രദ്യുമ്നൻ, തെർമോഇലട്രിക് / ട്രൈബോഇലട്രിക് മെറ്റീരിയൽസ് (കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ അലക്‌സാണ്ടർ, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചർ (മെറ്റീരിയൽ സയൻസ്), ഒരൊഴിവ്. യോഗ്യരായവർ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബർ 17-ന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം എം.എ. മലയാളം (2008 മുതൽ 2014 വരെ പ്രവേശനം) പ്രീവിയസ് (ഒന്ന്, രണ്ട് സെമസ്റ്റർ), ഫൈനൽ (മൂന്ന്, നാല് സെമസ്റ്റർ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം എം.എ. മലയാളം (1993 മുതൽ 2007 വരെ പ്രവേശനം) പ്രീവിയസ്, ഫൈനൽ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. ( CCSS – 2021, 2022, 2023 പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ലിങ്ക് 9 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.എ., ബി.എസ്.സി. മാത്തമാറ്റിക്സ്, ബി.എ. അഫ്സൽ – ഉൽ – ഉലമ ( CBCSS – UG ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും, എം.എ. ഇംഗ്ലീഷ് (CBCSS – PG – SDE) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




