കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പുസ്തകം പ്രകാശനം ചെയ്തു

പുസ്തകം പ്രകാശനം ചെയ്തു

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി കഴിഞ്ഞ വർഷം നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്തു. ‘ലൈബ്രറീസ് ബിയോണ്ട് ലൈബ്രറീസ്: ഇന്നൊവേഷൻ, ഇൻക്ലൂഷൻ ആന്റ് ഇന്റഗ്രേഷൻ’ എന്ന പുസ്തകം സർവകലാശാലാ മുൻ ലൈബ്രെറിയൻ ഡോ. ടി.എ. അബ്ദുൾ അസീസ്, കെ. ശ്രീലത, എ. മോഹനൻ എന്നിവരാണ് എഡിറ്റ് ചെയ്തത്. ചടങ്ങിൽ സർവകലാശാലാ ലൈബ്രെറിയൻ എൻ.പി. സജയ, ഡോ. ടി.എം. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റർ – (2016 സ്‌കീം – 2019 പ്രവേശനം) എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ്, എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം, (2016 സ്‌കീം – 2018 പ്രവേശനം) എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (CUCSS) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ – ( 2 കെ. സ്‌കീം – 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്., ( 2 കെ. സ്‌കീം – 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ആൽഫാ ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം തപാൽ മുഖേന അറിയിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top