കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പുസ്തകചര്‍ച്ച

പുസ്തകചര്‍ച്ച

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അരുന്ധതീ റോയ് എഴുതിയ ‘ മദര്‍ മേരി കംസ് ടുമി ‘ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ഡോ. കെ.എം. ഷഹല, ഡോ. ശ്രീകല മുല്ലശ്ശേരി എന്നിവര്‍ അവതരണം നടത്തി. അസി. ലൈബ്രേറിയന്‍ വി. ഷാജി, ലൈബ്രേറിയന്‍ എന്‍.പി. സജയ എന്നിവര്‍ സംസാരിച്ചു.

സിന്‍ഡിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഡിസംബര്‍ 31-ന് രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഐ.ഇ.ടി. പ്രിന്‍സിപ്പല്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ (ഐ.ഇ.ടി.) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി 2-8-2025 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജനുവരി ആറിന് നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (2022 പ്രവേശനം)  ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഒമ്പതാം സെമസ്റ്റര്‍ (2020 പ്രവേശനം) മെയ് 2025 സേ പരീക്ഷകള്‍, ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് നാലാം സെമസ്റ്റര്‍ (2019 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025, (2017-18 പ്രവേശനം) നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ബി.ടെക്. ഒന്നാം സെമസ്റ്റര്‍ (2020 മുതല്‍ 23 വരെ പ്രവേശനം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്  നവംബര്‍ 2025  പരീക്ഷകള്‍ യഥാക്രമം ജനുവരി 20, 21 തീയതികളില്‍ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മൂന്നാംവര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി നാല് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

മൂന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഒക്ടോബര്‍ 2023,  വിദൂരവിഭാഗം എം.എ. ഹിന്ദി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2025 പരീക്ഷകളു ടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top