കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; കൂത്താടിയെ കൊല്ലുന്ന ബാക്ടിരീയയെ വേഗത്തില്‍ വളര്‍ത്താം, ഡോ. ഗോപിനാഥന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ്

കൂത്താടിയെ കൊല്ലുന്ന ബാക്ടിരീയയെ വേഗത്തില്‍ വളര്‍ത്താം, ഡോ. ഗോപിനാഥന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. സി. ഗോപിനാഥന്റെ കണ്ടുപിടുത്തത്തിന് സര്‍വകലാശാലക്ക് പേറ്റന്റ്. കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്ന ‘ ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രാലിന്‍സിസ് ‘ എന്ന ബാക്ടീരിയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഇദ്ദേഹം വികസിപ്പിച്ചത്. ഇതേ ബാക്ടീരിയയെ ദ്രാവകമാധ്യമത്തില്‍ ഫെഡ്ബാച്ച് ഫെര്‍മന്റേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനുള്ള കണ്ടുപിടുത്തത്തിന് 2017-ല്‍ പേറ്റന്റ് ലഭിച്ചിരുന്നു. ദ്രാവകമാധ്യമത്തില്‍ ഖരസാന്നിധ്യമായി ചാര്‍ക്കോള്‍ കൂടി ഉള്‍പ്പെടുത്തി ബാക്ടീരിയയുടെ വളര്‍ച്ച ത്വരപ്പെടുത്താനുള്ള പരീക്ഷണങ്ങളാണ് പിന്നീട് നടത്തിയത്. 48 മണിക്കൂറാണ് ലാര്‍വനാശിനിയായ ബാക്ടീരിയയുടെ വളര്‍ച്ചക്ക് ആദ്യം വേണ്ടിയിരുന്നത്. എന്നാല്‍ പുതിയ മാധ്യമത്തില്‍ 12 മണിക്കൂറിലേറെ കുറവുണ്ടാവുകയും ഉത്പാദനം കൂടുകയും ചെയ്തു. കൊതുക് നശീകരണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ പലതും ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ വെള്ളക്കെട്ടുകളിലും അഴുക്കുചാലുകളിലുമുള്ള കൂത്താടികള്‍ക്കൊപ്പം മത്സ്യങ്ങള്‍, തവളകള്‍, ജലസസ്യങ്ങള്‍ തുടങ്ങിയവക്കും മനുഷ്യര്‍ക്കും തന്നെ ദോഷമായി മാറുന്നുണ്ട്. ബാക്ടീരിയ അടിസ്ഥാനമാക്കിയുള്ള ലാര്‍വനാശിനി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്പന നടത്താനായാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. നിലവില്‍ ബാക്ടീരിയ അടങ്ങുന്ന ലാര്‍വ നാശിനികള്‍ക്ക് സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നത് ലിറ്ററിന് ആയിരം രൂപക്ക് മുകളിലാണ്. അതിനേക്കാള്‍ കുറഞ്ഞ വിലക്ക് പുതിയ സംവിധാനത്തിലൂടെ ഇത് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് ഡോ. ഗോപിനാഥന്‍ പറഞ്ഞു. പേറ്റന്റ് ലഭിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമത്തെ കണ്ടുപിടുത്തമാണിത്. ചീഞ്ഞ പഴങ്ങളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിച്ചതിന് 2022-ലും പേറ്റന്റ് ലഭിച്ചിരുന്നു.

ലൈഫ് സയൻസ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി – ടൈം രജിസ്‌ട്രേഷൻ) പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് ഒഴിവാണുള്ളത്. സൂപ്പർവൈസർ, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : ഡോ. ഇ. ശ്രീകുമാർ – ഫിസിയോളജി – 03 ഒഴിവ്, ഡോ. ഡിനോജ് സെബാസ്റ്റ്യൻ – മൈക്രോബയോളജി – 02 ഒഴിവ്, ഡോ. ഗായത്രി ദേവി – ബയോകെമിസ്ട്രി – 02 ഒഴിവ്, ഡോ. ഇമ്മാനുവൽ സൈമൺ – ബയോകെമിസ്ട്രി – 02 ഒഴിവ്. ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജെ.ആർ.എഫ്. അവാർഡ് സർട്ടിഫിക്കറ്റ്, മതിയായ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം lifehod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ ഒക്ടോബർ 15-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 26-ന് നടക്കും. കേന്ദ്രം: സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ.

രണ്ടാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ( 2015 മുതൽ 2018 വരെ, 2020, 2021 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 27-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം., എം.എ. പൊളിറ്റിക്കൽ സയൻസ് ( 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ഒക്ടോബർ ആറ്, ഏഴ് തീയതികൾ വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്ന്, രണ്ടാം വർഷ എം.കോം. (1997 മുതൽ 2003 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഒന്നാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 14 വരെയും 200/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 29 മുതൽ ലഭ്യമാകും.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും.

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.സി.എ. (2022, 2023, 2024 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top