
സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. എൻ.ആർ.ഐ. സീറ്റ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) വിവിധ ബി.ടെക്. ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതൽ 26 വരെ http://www.cuiet.info/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശനം പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം മെയ് 31-നകം കോളേജിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. ഫോൺ : 9188400223, 9567172591.
വിദ്യാഭ്യാസ പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – എജ്യുക്കേഷൻ വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 27-ന് നടക്കും. യോഗ്യരായവർ രാവിലെ 10.30-ന് എല്ലാ അസൽ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
സൈക്കോളജി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ റിപ്പോർട്ട് ( സ്റ്റേജ് – 1 ) ചെയ്തവർക്കുള്ള പി.എച്ച്.ഡി. പ്രവേശന അഭിമുഖം മെയ് 23-ന് നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10 മണിക് പഠനവകുപ്പിൽ ഹാജരാകണം.
അറബിക് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ പി.എച്ച്.ഡി. അറബിക് വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ അറബിക് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 21-ന് നടക്കും. യോഗ്യരായവർ ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള മൂന്ന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി.യുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ അവരുടെ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ മെയ് 28-ന് മുൻപായി അയക്കേണ്ടാതാണ്. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖ തീയതി ഇ – മെയിൽ മുഖാന്തിരം പിന്നീട് അറിയിക്കും.
ഐ.ടി.എസ്.ആറിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ കരാറടിസ്ഥാനത്തിൽ സോഷ്യോളജി, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷയുടെ പകർപ്പ് ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള – അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – 2020 പ്രവേശനം മുതൽ) എം.എ., എം.എ. ഡെവലപ്മെന്റ് ഇക്കണോമിസ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.കോം., എം.എച്ച്.എം., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. ബയോളജി, എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – SDE – 2020 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം. – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (CBCSS) ബി.ഡെസ്. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



