HIGHLIGHTS : Calicut University News; B.Ed. Admission in Calicut: Registration has started

കാലിക്കറ്റിൽ ബി.എഡ്. പ്രവേശനം :രജിസ്‌ട്രേഷൻ തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (കോമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. – 240/- രൂപ, മറ്റുള്ളവർ – 760/- രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തി ലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേ ണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പോര്‍ട്ട്സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടാകില്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുന്നതുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്‍മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗ ക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട താണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ. https://admission.uoc.ac.in/ . ഫോണ്‍ : 0494 2660600, 2407016, 2407017.
ഫോറൻസിക് സയൻസ് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കേരളാ പോലീസ് അക്കാദമിയിലുള്ള (തൃശ്ശൂർ) കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ സൈബർ സെക്യൂരിറ്റി ആന്റ് ഡിജിറ്റൽ ഫോറൻസിക്സ് ഇലക്ടീവ് പേപ്പറുകൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴവുണ്ട്. മണിക്കൂർവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : 1. എം.എസ് സി. ഫോറൻസിക് സയൻസ് (സൈബർ സെക്യൂറിറ്റിയിലും ഡിജിറ്റൽ ഫോറൻസിക്സിലുമുള്ള സ്പെഷ്യലൈ സേഷൻ) / എം.സി.എ. / എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (സൈബർ ഫോറൻസിക്സ് ആന്റ് ഇൻഫോർമേഷൻ സെക്യൂരിറ്റി / സൈബർ സെക്യൂരിറ്റി / ഇൻഫോർമേഷൻ സെക്യൂരിറ്റി / നെറ്റ്‌വർക്ക് ആന്റ് ഇൻഫോർമേഷൻ സെക്യൂരിറ്റിയിലുള്ള സ്പെഷ്യലൈസേഷൻ) / തത്തുല്യം. മേൽ പരാമർശിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടുകൂടിയ എം.സി.എ. / എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് / തത്തുല്യമുള്ളവരെ പരിഗണിക്കും. 2. ഫോറൻസിക് സയൻസിലോ അനുബന്ധ വിഷയത്തിലോഉള്ള നെറ്റ് / പി.എച്ച്.ഡി.. ഉയർന്ന പ്രായപരിധി 65 വയസ്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരുസെറ്റ് പകർപ്പും സഹിതം കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ ലൈഫ് സയൻസ് പഠനവകുപ്പിൽ ജൂൺ 13-ന് രാവിലെ 10.30 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
എജ്യുക്കേഷൻ പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂൺ പത്തിന് രാവിലെ 10.30 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447539069
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS ) ബി.കോം., ബി.ബി.എ. ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷക്ക് ഗവ. കോളേജ് മടപ്പള്ളി പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്തവരുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമുണ്ട്. പരീക്ഷാർഥികൾ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാവേണ്ടതാണ്.
പരീക്ഷ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2024 പ്രവേശനം) ജനുവരി 2025 പരീക്ഷ ജൂലൈ ഒന്നിന് തുടങ്ങും. കേന്ദ്രം : ഹിന്ദി പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു