Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം 

HIGHLIGHTS : Calicut University News; Appointment of Field Investigator

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം 

“കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് വേണ്ടി മൂന്നര മാസത്തേക്ക് ഒരു ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ ആവശ്യമുണ്ട്. യോഗ്യത:- സാമൂഹിക ശാസ്ത്രത്തിൽ 55% മാർക്കോടെ ബിരുദാന്തര ബിരുദം. കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ  ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ലൈബ്രറി സയൻസ് പഠന വിഭാഗം കാലിക്കറ്റ് സർവകലാശാല, മെയിൽ ഐഡി:- drsyamili@uoc.ac.in. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

sameeksha-malabarinews

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ രണ്ടാം വര്‍ഷ ബി.എച്ച്.എം. (2022 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.ആർക്. (2020 മുതൽ പ്രവേശനം) ജനുവരി 2024 ഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 180/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ ലഭ്യമാകും.

പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 ഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും.

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് (CBCSS-V-UG 2022 പ്രവേശനം മാത്രം) കോർ കോഴ്സ് ഒന്നാം സെമസ്റ്റർ നവംബർ 2022 / രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 / മൂന്നാം സെമസ്റ്റർ നവംബർ 2023  റഗുലർ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 21, 26, മാർച്ച് ഒന്ന് തീയതികളിൽ തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് (2020 & 2021 പ്രവേശനം) ജനുവരി 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ 19-ന് തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!